ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ ബെൻസ് കാറിൽ കൂട് കൂട്ടിയ കിളിയ്ക്ക് കൂട്ടായി കുഞ്ഞി കിളികൾ എത്തി. കാറിലെകിളികൂട്ടിലെ മുട്ടകൾ വിരിഞ്ഞതിന്റെ വീഡിയോ ഹംദാൻ പുറത്ത് വിട്ടു . കിളികൾ മുട്ടയിട്ടതിനാൽ കുറച്ചു നാളുകൾ ആയി കാർ ഓടിക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു ദുബായ് കിരീടാവകാശി . ദുബായ് കിരീടാവകാശിയും എക്സിക്കുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ബെൻസ് കാറിന്റെ മുൻ വശത്തു കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രാവ് മുട്ടയിട്ടത്. മുട്ടയ്ക്ക് അടയിരിക്കുന്ന പ്രാവിന് കൂട്ടായി ശൈഖ് ഹംദാന്റെ കാരുണ്യവും എത്തി. ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാൻ പ്രത്യേക കയറു കൊണ്ട് വേലി കെട്ടി. ദുബായ് കിരീടാവകാശി ഒരുക്കിയ തണലിൽ അമ്മ പ്രാവ് ചൂട് പകർന്നു മുട്ടകൾ വിരിഞ്ഞു. കാരുണ്യത്തിന്റെ നാട്ടിലേക്ക് രണ്ടു കുഞ്ഞു കിളികളുടെ പ്രാണൻ തുടിച്ചു തുടങ്ങി. മുട്ടകൾ വിരിഞ്ഞ വീഡിയോ ശൈഖ് ഹംദാൻ തന്നെയാണ് പുറത്ത് വിട്ടത്. ചില സമയങ്ങളിൽ ചെറിയ കാര്യങ്ങൾ പോലും വിലമതിക്കാനാവാത്തതാണ് എന്ന് ഹംദാൻ സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തിട്ടുണ്ട് . View this post on Instagram A post shared by Fazza (@faz3) on Aug 12, 2020 at 5:57am PDT പ്രാവിന്റെ മുട്ടയ്ക്ക് കരുതലായി കാർ ഉപയോഗിക്കാതെ മാറ്റി വയ്ക്കുകയാണ് എന്ന് ഹംദാൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഈ കരുതലിനെ സോഷ്യൽ മീഡിയ വലിയ രീതിയിൽ പ്രശംസിക്കുകയും ചെയ്തിരുന്നു. Content Highlight: pair of birds hatch on Sheikh Hamdans SUV
from mathrubhumi.latestnews.rssfeed https://ift.tt/2E1Bw7q
via
IFTTT
No comments:
Post a Comment