ഭിന്നത പഴങ്കഥ, വിഴുപ്പലക്കലുകള്‍ മറന്ന് ഇന്ന്‌ അശോക് ഗഹ്‌ലോത്ത് -സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 12, 2020

ഭിന്നത പഴങ്കഥ, വിഴുപ്പലക്കലുകള്‍ മറന്ന് ഇന്ന്‌ അശോക് ഗഹ്‌ലോത്ത് -സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച

ജയ്പുർ:രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കപ്പെട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം അശോക്ഗഹ്ലോത്തും സച്ചിൻ പൈലറ്റും തമ്മിൽ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഇന്ന് മുഖാമുഖം കാണുന്നത്. രാജസ്ഥാൻ നിയമസഭ വെള്ളിയാഴ്ച സമ്മേളിക്കാനിരിക്കെ നടത്തുന്ന പാർട്ടി യോഗത്തിൽ സച്ചിൻ പൈലറ്റും അദ്ദേഹത്തിനൊപ്പമുള്ള എംഎൽഎമാരും പങ്കെടുക്കും. ഗഹ്ലോത്തിനെതിരെ കലാപക്കൊടി ഉയർത്തി ഒരു മാസം മുമ്പാണ് സച്ചിൻ പൈലറ്റും എംഎൽഎമാരും ജയ്പൂർ വിട്ടത്. കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു മാസത്തോളം നീണ്ടു നിന്ന കലാപം അവസാനിപ്പിച്ച് സച്ചിൻ പൈലറ്റ് ചൊവ്വാഴ്ച ജയ്പൂരിൽ മടങ്ങിയെത്തിയിട്ടുണ്ട്. സച്ചിന്റെ പരാതികൾ പരിശോധിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. Content Highlight: Ashok Gehlot to meet Sachin Pilot today


from mathrubhumi.latestnews.rssfeed https://ift.tt/3gTkPcO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages