ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണ രേഖയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഘർഷം ഉടൻപരിഹരിക്കപ്പെടില്ലെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു എംബസി. അതിർത്തിയിലെ നില സങ്കീർണമാക്കുന്ന ഏതൊരു നടപടിയിൽ നിന്നും ഇന്ത്യ വിട്ടുനിൽക്കുമെന്ന് കരുതുന്നു. ഒപ്പം അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനും ആരോഗ്യപരമായ നയതന്ത്ര ബന്ധത്തിനു അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് എംബസി വക്താവിന്റെ ട്വീറ്റിൽ പറയുന്നു. തുടർച്ചയായ ചർച്ചകൾ നടന്നിട്ടും പാംഗോങ് തടാകം, ഡെസ്പാങ് ഏരിയ എന്നിവിടങ്ങളിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറാൻ കൂട്ടാക്കാതെ നിൽക്കുന്നതിനാൽ കൂടുതൽ കാലം സംഘർഷം നീണ്ടുനിന്നേക്കാമെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിലപാട്. അതിനാൽ കൂടുതൽ കാലം ഉയർന്ന പ്രദേശത്ത് സൈനിക സന്നാഹം തുടരേണ്ടി വരുമെന്ന കണക്കുകൂട്ടലിൽ അതിനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. ഇതുസംബന്ധിച്ച മാധ്യമവാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ചൈനീസ് എംബസിയുടെ പ്രതികരണം വന്നത്. Content Highlights:Hope India wont complicate border issue: China
from mathrubhumi.latestnews.rssfeed https://ift.tt/3kMD4Dd
via
IFTTT
No comments:
Post a Comment