ഫലപ്രാപ്തിയില്‍ ആശങ്ക; റഷ്യയുടെ 'സ്പുട്‌നിക് 5' ഇപ്പോള്‍ ഇന്ത്യയില്‍ എത്തിക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 12, 2020

ഫലപ്രാപ്തിയില്‍ ആശങ്ക; റഷ്യയുടെ 'സ്പുട്‌നിക് 5' ഇപ്പോള്‍ ഇന്ത്യയില്‍ എത്തിക്കില്ല

ന്യൂഡല്‍ഹി: കോവിഡിനെതിരേയുള്ള റഷ്യയുടെ 'സ്പുട്‌നിക് 5' വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലേക്കില്ല. വാക്‌സിനെക്കുറിച്ച് നിലനില്‍ക്കുന്ന ആശങ്കയെ തുടര്‍ന്നാണ് തീരുമാനം. റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാവും തുടര്‍ നടപടിയെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

ഈ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കണമെങ്കില്‍ മനുഷ്യരില്‍ നടത്തേണ്ട അവസാനവട്ട പരീക്ഷണങ്ങള്‍ നിര്‍ബന്ധമാണ്. ഓക്‌സ്ഫഡ് വാക്‌സിന്റെ അടക്കം കാര്യത്തില്‍ ഇന്ത്യ രണ്ടും മൂന്നും ഘട്ട ട്രയല്‍ നിര്‍ദേശിച്ചിരിക്കെ, റഷ്യന്‍ വാക്‌സിന്റെ കാര്യത്തില്‍ മാത്രം ഇളവു നല്‍കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

വാക്‌സിന്‍ പരീക്ഷണം നടത്താന്‍ നേരത്തെ താല്‍പര്യം അറിയിച്ച 20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്. റഷ്യയുടെ സുപുട്‌നിക് 5ല്‍ രോഗാണുവാഹകരായി (വെക്ടര്‍) ഉപയോഗിക്കുന്നതു ജ്വരമുണ്ടാക്കുന്ന വൈറസുകളിലൊന്നായ അഡിനോയാണ്. ഇവയുടെ ജനിതകഘടന മാറ്റി രോഗം പരത്താനുള്ള ശേഷി ഇല്ലാതാക്കിയശേഷം, കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ ജീന്‍ നിക്ഷേപിക്കുകയാണു ചെയ്യുക. ഇതു കുത്തിവയ്ക്കുന്നതോടെ കൊറോണ വൈറസ് എന്നു തെറ്റിദ്ധരിച്ചു ശരീരം പ്രതിരോധം രൂപപ്പെടുത്തും.

ഇത് എത്രത്തോളം ഗുണപരമാണെന്നും ഇതിന്റെ പാര്‍ശ്വഫലങ്ങളും അറിഞ്ഞ ശേഷം മാത്രമാവും വാക്‌സിന്‍ എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക.



from mangalam.com https://ift.tt/2PM3dU2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages