കോവിഡ് വാക്സിൻ: പരീക്ഷണങ്ങൾ രണ്ടാംഘട്ടത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 5, 2020

കോവിഡ് വാക്സിൻ: പരീക്ഷണങ്ങൾ രണ്ടാംഘട്ടത്തിലേക്ക്

ന്യൂഡൽഹി: പ്ലാസ്മിഡ് ഡി.എൻ.എ. വാക്സിൻ ഒന്നാംഘട്ടം വിജയകരമായി പരീക്ഷിച്ചതിനെത്തുടർന്ന് രണ്ടാംഘട്ട പരീക്ഷണം ഓഗസ്റ്റ് ആറിന് ആരംഭിക്കാനൊരുങ്ങി സൈഡസ് കാഡില കമ്പനി. ''ഞങ്ങൾ ഇപ്പോൾ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുകയാണ്. വലിയൊരു ജനസംഖ്യ വാക്സിനുകൾക്കായി കാത്തിരിക്കുകയാണ്'' -സൈഡസ് കാഡില ചെയർമാൻ പങ്കജ് ആർ. പട്ടേൽ പറഞ്ഞു. ഭാരത് ബയോടെക് കോവിഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചതായും എന്നാൽ, വാക്സിൻ വികസിപ്പിക്കുന്നതിന് സമയമെടുക്കുമെന്നും ഐ.സി.എം.ആർ. മേധാവി ബൽറാം ഭാർഗവ പറഞ്ഞു. ഫവിപിരാവിർ കോവിഡ് മരുന്ന് വിപണിയിലിറക്കി ചെറിയ രീതിൽ കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ഉപയോഗിക്കാനായി 'കോവിഹാൾട്ട്' എന്ന പേരിൽ ഫവിപിരാവിർ മരുന്ന് വിപണിയിലിറക്കി ലുപിൻ കമ്പനി. ഇന്ത്യയിൽ ഒരു ടാബ്ലെറ്റിന് 49 രൂപയാണ് വില. അടിയന്തര ഉപയോഗത്തിനായി ഫവിപിരാവിറിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) അനുമതി ലഭിച്ചിട്ടുണ്ടെന്ന് ലുപിൻ പറഞ്ഞു. ഓഗസ്റ്റ് നാലിന് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫവിപിരാവിർ മരുന്ന് 'ഫ്ലൂഗാർഡ്' എന്ന പേരിൽ ഒരു ടാബ്ലെറ്റിന് 35 രൂപയ്ക്ക് വിപണിയിലിറക്കിയിരുന്നു. Content Highlights;Coronavirus COVID vaccine


from mathrubhumi.latestnews.rssfeed https://ift.tt/3a29yE8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages