ബിജുലാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു ; രണ്ടുകോടിക്കുപുറമേ 75 ലക്ഷംകൂടി തട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 5, 2020

ബിജുലാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു ; രണ്ടുകോടിക്കുപുറമേ 75 ലക്ഷംകൂടി തട്ടി

തിരുവനന്തപുരം: ട്രഷറിയിൽ രണ്ടുകോടിയുടെ തട്ടിപ്പുനടത്തിയ ബിജുലാൽ നേരത്തേ 75 ലക്ഷം രൂപകൂടി തട്ടിയെടുത്തുവെന്ന് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിൽ ബിജുലാൽ ഇക്കാര്യം സമ്മതിച്ചു എന്നാണ് അന്വേഷണസംഘം പറയുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലായാണ് 75 ലക്ഷം തട്ടിയെടുത്തതെന്നും അന്വേഷണസംഘം വ്യക്തമാക്കി. തട്ടിയെടുത്ത 75 ലക്ഷം ബിജുലാൽ മുമ്പ് ജോലിചെയ്തിരുന്ന താമരശ്ശേരിയിലെ ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കും മാറ്റി. ഈ പണം ഉപയോഗിച്ച് സഹോദരിയുടെ പേരിൽ ഭൂമിയും സ്വർണാഭരണങ്ങളും വാങ്ങിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ തുകയിൽ 10 ലക്ഷമേ വിവിധ ബാങ്കുകളിലായി ബാക്കിയുള്ളൂവെന്നും വ്യക്തമായി. ഈ തുകയിൽ 50 ലക്ഷം ഓൺലൈനായി റമ്മികളിച്ച് നഷ്ടമായതായും ഈ നഷ്ടം നികത്താനാണ് തട്ടിപ്പുനടത്തിയതെന്നും പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. ബിജുലാലിന്റെ ഭാര്യ സിമിയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളും വരുംദിവസങ്ങളിൽ അന്വേഷണസംഘം പരിശോധിക്കും. സഹോദരിയിൽനിന്ന് മൊഴിയെടുക്കും. ഇവരുടെ പേരിലുള്ള ഭൂമിസംബന്ധിച്ച പരിശോധനകളും നടത്തും. കഴിഞ്ഞ ഡിസംബർ 23 മുതൽ ജൂലായ് 31 വരെയുള്ള കാലത്ത് നിരവധിതവണ ബിജുലാൽ തട്ടിപ്പുനടത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. ആദ്യഘട്ട ചോദ്യംചെയ്യലിൽത്തന്നെ കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ വ്യക്തമായതോടെ വ്യാപ്തി കൂടുതലാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. കംപ്യൂട്ടർ ഉപയോഗിക്കുന്നതിൽ വൈദഗ്ധ്യമുള്ള ബിജുലാൽ സോഫ്റ്റ്വെയറിലെ പഴുതുകൾ മനസ്സിലാക്കി പലപ്രാവശ്യം പണം ചോർത്തിയിരിക്കാമെന്നാണ് കരുതുന്നത്. വിരമിച്ച ട്രഷറി ജീവനക്കാരന്റെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പുനടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.ജെ. സുൾഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 75 ലക്ഷംപോയത് വകുപ്പ് അറിഞ്ഞില്ല! തിരുവനന്തപുരം: വഞ്ചിയൂർ സബ്ട്രഷറിയിൽനിന്ന് രണ്ടുകോടി തട്ടിയ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ പിരിച്ചുവിട്ടു. ട്രഷറി ഡയറക്ടർ എ.എം. ജാഫറാണ് ഉത്തരവിട്ടത്. ട്രഷറിയുടെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കിയതിനാൽ അടിയന്തരമായി പിരിച്ചുവിടുന്നുവെന്നാണ് ഉത്തരവ്. ബിജുലാൽ ഒളിവിലായിരുന്ന ഓഗസ്റ്റ് മൂന്നിന് പിരിച്ചുവിടൽ പ്രാബല്യത്തിൽ വന്നു. ബിജുലാൽ രണ്ടുകോടിയുടെ തട്ടിപ്പ് നടത്തിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റിയത് 61.23 ലക്ഷം രൂപയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടത്. എന്നാൽ, കൂടുതൽ പണം കവർന്നതായാണ് പോലീസിൽ പ്രതി കുറ്റസമ്മതം നടത്തിയത്. ഇങ്ങനെ പണം പോയതായി ട്രഷറി വകുപ്പിന്റെ അറിവിലില്ല. ഇത് കണ്ടെത്താൻ ബിജുലാൽ മുമ്പ് ജോലിചെയ്തിരുന്ന ട്രഷറികളിലും അന്വേഷണം നടത്തേണ്ടിവരും. പ്രതിയെ പിരിച്ചുവിടാൻ പി.എസ്.സി. അംഗീകാരം തേടുമെന്നായിരുന്നു നേരത്തേ സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, അച്ചടക്കനടപടിയെടുക്കാൻ വകുപ്പുമേധാവിക്ക് പി.എസ്.സി.യുടെ മുൻകൂർ അനുമതി വേണ്ടെന്ന വ്യവസ്ഥപ്രകാരമാണ് ഉത്തരവിറക്കിയത്. പ്രതി ഒളിവിലായതിനാൽ പിരിച്ചുവിടലിന് മുന്നോടിയായിവേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കാൻ തടസ്സമുള്ളതിനാൽ അതില്ലാതെതന്നെ പിരിച്ചുവിടുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ബുധനാഴ്ച ബിജുലാൽ പിടിയിലായിരുന്നു. പ്രതിയെ പിരിച്ചുവിടാൻ തടസ്സമില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അറിയിച്ചിരുന്നു. പിരിച്ചുവിടൽ കോടതിയിൽ ചോദ്യംചെയ്യപ്പെട്ടാൽ കോടതി ചൂണ്ടിക്കാണിക്കുന്ന നടപടികൾ സ്വീകരിക്കേണ്ടിവരും.


from mathrubhumi.latestnews.rssfeed https://ift.tt/3i6iT0C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages