സുശാന്ത് കേസ് : റിയ ചക്രബര്‍ത്തിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 5, 2020

സുശാന്ത് കേസ് : റിയ ചക്രബര്‍ത്തിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: ബോളിവുഡ് നടി റിയ ചക്രബർത്തിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ, മരിച്ച നടൻ സുശാന്ത് സിങ് രജ്പുതിന്റെ പണം തട്ടിയെടുത്തു തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വിളിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഹാജരാകാനാണ് ആവശ്യം. മുംബൈയിലെരണ്ടു വസ്തുവകകളിൽ റിയ നടത്തിയ നിക്ഷേപം. സുശാന്തിന്റെ അക്കൗണ്ടിൽ നിന്നുള്ള ഫണ്ടുകളുടെ ഒഴുക്ക് എന്നിവ എൻഫോഴ്സ്മെന്റ് പരിശോധിച്ചുവരികയാണ്. നടിയുടെ ചാർട്ടേർഡ് അക്കൗണ്ടന്റിനോടും ഇ.ഡി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിന് തൊട്ടു പിന്നാലെയാണ് റിയയോട് ഹാജരാകാൻ ഇ.ഡി.ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും കമ്പനികളെ കുറിച്ചും ചാർട്ടേർഡ് അക്കൗണ്ടന്റിനോട് ചോദിച്ചറിഞ്ഞു. സുശാന്തിന്റെ മരണത്തിൽ റിയ ചക്രബർത്തിക്കും കുടുംബത്തിനുമെതിരെ നടന്റെ പിതാവ് പട്ന പോലീസിൽ പരാതി നൽകിയിരുന്നു. പണം തട്ടിയെടുത്തു, മാനസികമായി പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സുശാന്തിന്റെ പിതാവ് കെ.കെ.സിങ് പരാതിയിൽ ഉന്നയിച്ചത്. ബിഹാർ സർക്കാരിന്റെ ശുപാർശപ്രകാരം ഈ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. Content Highlights:ED Summons Rhea Chakraborty To Appear In Sushant Singh Rajput Case on August 7


from mathrubhumi.latestnews.rssfeed https://ift.tt/2PtX3YU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages