തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയും പലയിടത്തും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ചുവപ്പ് ജാഗ്രത (റെഡ് അലർട്ട്) പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയാണ്. മലയോരമേഖലകളിൽ കനത്ത മേഘസാന്നിധ്യമുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും.ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടും. ഒഡിഷയ്ക്കും പശ്ചിമബംഗാളിനും സമീപത്താണിത്. എന്നാൽ, ഇത് ശക്തിപ്രാപിക്കില്ലെന്നാണ് കരുതുന്നത്. കേരളത്തെ ബാധിക്കാൻ സാധ്യതയില്ല. അതിനാൽ ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞേക്കും. 14 മുതൽ 20 വരെ സാധാരണതോതിലായിരിക്കും മഴ. ഓഗസ്റ്റ് അഞ്ചുവരെയുള്ള ആഴ്ചയിൽ കേരളത്തിലും മാഹിയിലും ശരാശരിയുടെ ഇരട്ടിയിലേറെ (101 ശതമാനം) മഴപെയ്തു. 12.9 സെന്റീമീറ്റർ മഴയാണ് പെയ്യേണ്ടിയിരുന്നത്. 25.9 സെന്റീമീറ്റർ പെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2XH9ODA
via
IFTTT
No comments:
Post a Comment