ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ. സംഘം ഉടൻ യു.എ.ഇ.യിൽ എത്തിയേക്കും. നയതന്ത്ര ബാഗേജിന്റെ മറവിലാണ് തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വർണം ഇന്ത്യയിലേക്ക് കടത്തിയത്. അന്വേഷണത്തിനായി യു.എ.ഇ. സന്ദർശിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശനിയാഴ്ചയാണ് എൻ.ഐ.എ.സംഘത്തിന് അനുമതി നൽകിയത്. രണ്ടുദിവസത്തിനകം സംഘം പുറപ്പെടുമെന്നാണ് സൂചന.* കള്ളക്കടത്തിന്റെ സൂത്രധാരന്മാരിൽ ചിലർ ഇപ്പോഴും ദുബായിലാണുള്ളതെന്നാണ് അറസ്റ്റിലായ പ്രതികൾ എൻ.ഐ.എ.ക്ക് നൽകിയ മൊഴി. കേസിലെ മൂന്നാംപ്രതിയായ ഫൈസൽ ഫരീദ്, മറ്റൊരു പ്രതി റെബിൻസൺ എന്നിവരെ യു.എ.ഇ.യിൽനിന്ന് വിട്ടുകിട്ടാനും ചോദ്യം ചെയ്യാനും അന്വേഷണസംഘം ശ്രമിക്കും. ഇതിനായി ദുബായ് പോലീസിന്റെ സഹായം തേടാനും സാധ്യതയുണ്ട്. ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് നേരത്തേതന്നെ കേന്ദ്രസർക്കാർ റദ്ദുചെയ്തിരുന്നു.* കേസിൽ നയതന്ത്രപ്രതിനിധികളുടെ പേര് അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ശ്രമമുണ്ടാകും. യു.എ.ഇ.യിലുള്ള അറ്റാഷെയെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് വിദേശകാര്യമന്ത്രാലയംവഴി ഇന്ത്യ നേരത്തേ യു.എ.ഇ.ക്ക് കത്ത് നൽകിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3imIdQ3
via
IFTTT
No comments:
Post a Comment