രാത്രിയില്‍ വലിയ ശബ്ദം കേട്ട് അമ്മേ... എന്ന് ഞാന്‍ നിലവിളിച്ചത് മാത്രം ഓര്‍മയുണ്ട് ; ബോധം വരുമ്പോള്‍ മണ്ണിനടിയില്‍ ; ഗര്‍ഭിണിയായ ഭാര്യയും 7 ബന്ധുക്കളും എവിടെ? ഞെട്ടലില്‍ ദീപന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 7, 2020

രാത്രിയില്‍ വലിയ ശബ്ദം കേട്ട് അമ്മേ... എന്ന് ഞാന്‍ നിലവിളിച്ചത് മാത്രം ഓര്‍മയുണ്ട് ; ബോധം വരുമ്പോള്‍ മണ്ണിനടിയില്‍ ; ഗര്‍ഭിണിയായ ഭാര്യയും 7 ബന്ധുക്കളും എവിടെ? ഞെട്ടലില്‍ ദീപന്‍

മൂന്നാര്‍: ഭാര്യയുടെ വളകാപ്പ് ചടങ്ങിന്റെ സന്തോഷത്തില്‍ കിടന്നുറങ്ങിയ ദീപന് എല്ലാം ഒരു ദുസ്വപ്‌നമായി മാത്രം അവശേഷിക്കുന്നു. ഉറ്റവരായ എട്ടു പേരെ ഇനിയും കണ്ടെത്താന്‍ കഴിയാതെ ഈറനണിഞ്ഞ കണ്ണുകളോടെ ടാറ്റാ ആശുപത്രിയില്‍ കഴിയുകയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനടിയില്‍നിന്നും കണ്ടെടുത്ത പെട്ടിമുടി സ്വദേശി പ്രഭുവിന്റെ മകനും ജീപ്പ് ഡ്രൈവറുമായ ദീപന്‍ (25).

ദീപന്റെ ഒമ്പത് മാസം ഗര്‍ഭിണിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വളകാപ്പ് ചടങ്ങ് (കൂട്ടികൊണ്ടു പോകല്‍) ഇന്നലെയാണ് നടക്കാനിരുന്നത്. ഇതിന്റെ സന്തോഷത്തിലായിരുന്നു തങ്ങളെല്ലാവരുമെന്ന് ദീപന്‍ പറയുന്നു. മുത്തുലക്ഷ്മി അടക്കമുള്ള ഉറ്റ ബന്ധുക്കളാണ് അപ്രത്യക്ഷമായത്.

'' വ്യാഴാഴ്ച രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. ഇന്നലെ രാവിലെ ചടങ്ങുള്ളതിനാല്‍ എല്ലാവരും നേരത്തെ കിടന്നു. രാത്രി പത്തേ മുക്കാലോടെ വലിയ ശബ്ദം കേട്ട് അമ്മേ... എന്ന് ഞാന്‍ നിലവിളിച്ചത് മാത്രം ഓര്‍മയുണ്ട്. പിന്നെ ബോധം വരുമ്പോള്‍ അനങ്ങാന്‍ പോലുമാകാതെ മണ്ണിനടിയിലായിരുന്നു. എങ്ങും കൂരിരുട്ട് മാത്രം. അമ്മ പളനിയമ്മയുടെ രക്ഷിക്കണേയെന്നുള്ള കരച്ചില്‍ കേള്‍ക്കാം.

പക്ഷേ, എനിക്ക് ഒന്നും ചെയ്യാനായില്ല. പുലര്‍ച്ചെ 5.45ന് അടുത്ത എസ്‌റ്റേറ്റ് ഡിവിഷനിലെ ഗണേശ്, തമ്പിദുെരെ, ദുെരെ, മുത്തു പാണ്ടി എന്നിവരെത്തിയാണ് എന്നെ മണ്ണിലും ചെളിയിലും നിന്ന് രക്ഷപ്പെടുത്തിയത്. ദേഹത്തെ ചെളിയെല്ലാം കഴുകി എന്നെ മൂന്നാറിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഒമ്പത് മണിയായി...''. ദീപന്‍ പറഞ്ഞു.

ഭാര്യ മുത്തുലക്ഷ്മിയെ കൂടാതെ ദീപന്റെ അച്ഛന്‍ പ്രഭു, സഹോദരന്‍ പ്രതീഷ് കുമാര്‍, ഭാര്യ കസ്തൂരി, അഞ്ചു വയസുള്ള മകള്‍ പ്രിയദര്‍ശിനി, ഒരു വയസുകാരി ധനുഷ്‌ക, വളകാപ്പ് ചടങ്ങിനെത്തിയ മുത്തുലക്ഷ്മിയുടെ അമ്മയുടെ സഹോദരന്മാരായ ദിനേശ് കുമാര്‍, രതീഷ് കുമാര്‍ എന്നിവരെയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.



from mangalam.com https://ift.tt/2XHNbPH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages