കൊച്ചി: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്്്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്. അന്താരാഷ്ട്ര കീഴ്‌വഴക്കമനുസരിച്ച് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷംമുതൽ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇൻഷുറൻസ് കന്പനികളുടെ കൺസോർഷ്യമാണ് വിമാനം ഇൻഷുർ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാൻ വിദേശത്തെ ഇൻഷുറൻസ് കമ്പനികളിൽ പുനർ ഇൻഷുറൻസ് (റീ ഇൻഷുറൻസ്) നൽകിയിട്ടുമുണ്ട്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറിപ്പോർട്ടിനും ഇൻഷുറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടിനും ശേഷമേ തുക കിട്ടൂ. ഇതിന് സമയമെടുക്കും. മംഗളൂരു വിമാനദുരന്തത്തിൽ ഇപ്പോഴും ഇൻഷുറൻസ് തുക ലഭിക്കാനുള്ളവരുണ്ട്.വിമാനടിക്കറ്റ് എടുക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പരിക്കേൽക്കുന്നവരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ വ്യക്തതയില്ല. മംഗളൂരു ദുരന്തത്തിൽ ഇതിനായി കോടതിയെ സമീപിക്കേണ്ട സ്ഥിതിവരെ ഉണ്ടായി.വിമാനത്തിന്റെ ഇൻഷുറൻസ് പരിരക്ഷയിൽ 95 ശതമാനത്തിൽ കൂടുതൽ റീ ഇൻഷുറൻസ് ആണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന ആശ്വാസതുകയ്ക്കുപുറമേയാണ് ഇൻഷുറൻസ് മുഖേനയുള്ള നഷ്ടപരിഹാരം.ക്രെഡിറ്റ് കാർഡുള്ള യാത്രക്കാരാണെങ്കിൽ, കാർഡ് എടുക്കുമ്പോൾ പ്രത്യേക ഇൻഷുറൻസ് അപേക്ഷാഫോറം നൽകിയിട്ടുണ്ടെങ്കിൽ അപകടമരണം സംഭവിച്ചാൽ ആ ഇൻഷുറൻസിനും അർഹരാണ്. രണ്ടുലക്ഷംമുതൽ മുകളിലേക്കാണ് ഇത്തരം നഷ്ടപരിഹാരത്തുക. ഇതിനുപുറമേ ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ പ്രീമിയം അനുസരിച്ച് ആ തുകയും ലഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/30FmcGf
via
IFTTT
No comments:
Post a Comment