മലമുകളില്‍നിന്ന് സുനാമി വരുന്നമ്മേയെന്ന് പറഞ്ഞ് അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മിഥുന്‍ ; ഒരു കുടുംബമായി ജീവിച്ചവരെ ഒന്നും ബാക്കിവയ്ക്കാതെ...പറഞ്ഞ് മുഴുമിക്കാനാവാതെ കണ്ഠമിടറി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 12, 2020

മലമുകളില്‍നിന്ന് സുനാമി വരുന്നമ്മേയെന്ന് പറഞ്ഞ് അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മിഥുന്‍ ; ഒരു കുടുംബമായി ജീവിച്ചവരെ ഒന്നും ബാക്കിവയ്ക്കാതെ...പറഞ്ഞ് മുഴുമിക്കാനാവാതെ കണ്ഠമിടറി...!!

പെട്ടിമുടി: തോട്ടങ്ങളില്‍ പണിയെടുത്ത് ലയങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍... അവിടെ തമാശകളും ചിരിയും വര്‍ത്തമാനങ്ങളുമായി ഒരു കുടുംബംപോലെ കഴിഞ്ഞിരുന്നവര്‍... അതായിരുന്നു പെട്ടിമുടിയെന്ന ദേശം. ഒരു വലിയ മഴവെള്ളപ്പാച്ചിലില്‍ ഒരുപാട് ജീവനുകള്‍ ഒറ്റരാത്രിക്കൊണ്ട് മണ്ണിനടിയില്‍പ്പെട്ടപ്പോള്‍ അത്ഭുതകരമായ ചില രക്ഷപ്പെടലുകള്‍ക്കും ഈ മണ്ണ് സാക്ഷ്യം വഹിച്ചു.

പെട്ടിമുടിയില്‍ മണ്ണിനടിയിലായ നാലു ലയങ്ങളുടെയും അല്‍പ്പം മുകള്‍വശത്തായി താമസിച്ചിരുന്ന ഷണ്‍മുഖയ്യയുടെയും വിജയകുമാറിന്റെയും കുടുംബങ്ങളാണ് അത്ദുതകരമായ രക്ഷപ്പെടലിലൂടെ ദുരന്തത്തെ അതിജീവിച്ചത്. മലയിടിഞ്ഞു വന്നപ്പോള്‍ ഈ കുടുംബങ്ങളുടെമാത്രം വാസസ്ഥലം ആ മണ്ണില്‍ത്തന്നെ അവശേഷിച്ചു. അതുവരെ കണ്ടുകൊണ്ടിരുന്ന ആളുകളെയും ജീവിച്ചിരുന്ന ചുറ്റുപാടിനെയും ഇനിയൊരിക്കലും കാണാനാകില്ലെന്ന യാഥാര്‍ഥ്യത്തെ പ്രാണന്‍ പറിച്ചെടുക്കുന്ന വേദനയോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്.

രക്ഷപ്പെടലിന്റെ ആശ്വാസത്തിനിടയിലും ഇവരുടെ മനസുനിറയെ മണ്ണിനടിയില്‍പ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മകളാണ്. അവരെപ്പറ്റിയുള്ള ഓരോവാക്കും വിതുമ്പലിന്റെ അകമ്പടിയോടെയാണ് ഈ തൊഴിലാളികളില്‍നിന്ന് പുറത്തേക്കുവരുന്നത്. കണ്‍മുന്നില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ മുറിവുകള്‍ ആ വാക്കുകളില്‍ കാണാം. ആ വലിയ ദുരന്തത്തില്‍നിന്ന് തങ്ങള്‍ രക്ഷപ്പെട്ടത് അത്ഭുതകരമെന്ന് അവര്‍ പറയുന്നു.

മലമുകളില്‍നിന്ന് സുനാമി വരുന്നമ്മേയെന്ന് പറഞ്ഞ് അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മിഥുനും ഭീതിയുടെ ആ നിമിഷങ്ങള്‍ പങ്കുവച്ചു. ഒന്നിച്ച് പഠിച്ചിരുന്നവര്‍, കളികൂട്ടുകാര്‍ ഒരു നിമിഷംകൊണ്ട് എല്ലാവരും മണ്ണടിയാത്ത ഓര്‍മയായി. അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.



from mangalam.com https://ift.tt/2Fl0GOT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages