ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബിയുടെ മൊഴിയില്‍ സിബിഐയുടെ പരിശോധന ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 12, 2020

ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബിയുടെ മൊഴിയില്‍ സിബിഐയുടെ പരിശോധന ഇന്ന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കെ, സിബിഐയുടെ നിര്‍ണായകമായ പരിശോധന ഇന്ന് നടക്കും. ബാലഭാസ്‌കറുടെ കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്നുള്ള കലാഭവന്‍ സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തുന്നത്.

സോബിയുടെ മൊഴി ബാലഭാസ്‌കറിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ്. അപകടം നടന്ന സമയത്ത് അപകട സ്ഥലത്തിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടയിലാണ് കുറേ പേര്‍ ചേര്‍ന്ന് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടതെന്നാണ് സോബിയുടെ മൊഴി.

ഒരു വാഹനം അവിടെയെത്തുകയും അതില്‍ നിന്ന് ആറേഴ് പേര്‍ പിന്നാലെ മറ്റൊരു കാര്‍ അവിടെ എത്തിയപ്പോള്‍ തല്ലിപ്പൊളിക്കുകയുമായിരുന്നു എന്നാണ് സോബി പറഞ്ഞത്. അത് ബാലഭാസ്‌കറിന്റെ കാറാണെന്നും ബാലഭാസ്‌കറിനെ ആക്രമിച്ച ശേഷമാണ് വാഹനം ഇടിപ്പിച്ചതെന്നുമാണ് സോബിയുടെ മൊഴി. അപകട സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന പ്രതി സരിത്തിനെപ്പോലെ തോന്നിക്കുന്ന ഒരാളെ കണ്ടെന്നും സോബി പറയുന്നു.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് സിബിഐയുടെ പരിശോധന. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടെയും ഡിവൈ.എസ്.പി അനന്ദകൃഷ്ണന്റെയും നേതൃത്വത്തിലാണ് അന്വേഷണം. സോബിയോട് സ്ഥലത്തെത്താന്‍ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് വന്നതോടെയാണ് ബാലഭാസ്‌കറിന്റെ മരണവും വീണ്ടും ചര്‍ച്ചയായത്.



from mangalam.com https://ift.tt/3aoDnzg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages