ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ഹിന്ദി വാര്‍ത്താ ചാനല്‍ പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. ഖേത്‌ന ഗ്രാമത്തില്‍ ഗ്രാമമുഖ്യയുടെ വീടിനുള്ളില്‍ രത്തന്‍ സിംഗ് എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. വെടിയേല്‍ക്കുന്നതിനു മുന്‍പ് രത്തന്‍ സിംഗിന് മര്‍ദ്ദനമേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്ന സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് രത്തന്‍ സിംഗിന്റെ മൂന്ന് അകന്ന ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗ്രാമമുഖ്യ സീമ സിംഗിന്റെ ഭര്‍ത്താവ് ജബ്ബാര്‍ സിംഗ് ഒളിവിലാണ്. വാര്‍ത്തയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഗ്രാമമുഖ്യന്റെ കുടുംബവുമായും കസ്റ്റഡിലായ ബന്ധുക്കളുമായും രത്തന്‍ സിംഗിന് നേരത്തെ തന്നെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
from mangalam.com https://ift.tt/32oZHoC
via IFTTT
No comments:
Post a Comment