പത്തനംതിട്ട: വിദേശനാണയ വിനിമയ നിയമപ്രകാരം ധനസഹായം സ്വീകരിക്കാവുന്ന അംഗീകൃത സംഘടനകളുടെ പട്ടികയില്‍ യു.എ.ഇയിലെ റെഡ്‌ക്രെസന്റ് ഉള്‍പ്പെട്ടിട്ടില്ലാത്തതു സംസ്ഥാനത്തിനു തിരിച്ചടിയാകും. ആരോപണത്തെത്തുടര്‍ന്നു സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ സ്ഥാനത്തുനിന്ന് 2018-ല്‍ നീക്കിയ ഷൈന്‍ എ. ഹക്കിനെ നിയമം മറികടന്നു ചീഫ് സെക്രട്ടറിക്കു തൊട്ടുതാഴെ ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറായി നിയമിച്ചതു സംബന്ധിച്ച് അന്വേഷണം വരും.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അന്നത്തെ ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് സൂചന. കേന്ദ്രം അറിയാതെ കോണ്‍സ്യുലേറ്റിനെ മറയാക്കി കള്ളക്കടത്തു നടത്താന്‍ ഉന്നതര്‍ ഷൈനിനെ വിനിയോഗിച്ചെന്നാണ് സംശയം. അതിനാല്‍ ഇദ്ദേഹം വീണ്ടും അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു വിധേയനാകേണ്ടിവരും.
2010-ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് അനുസരിച്ച് 109 സംഘടനകളില്‍നിന്നും അവയുടെ ഉപ സംഘടനകളില്‍നിന്നുമാണ് സംസ്ഥാന സര്‍ക്കാരിനും വിവിധ ഏജന്‍സികള്‍ക്കും ധനസഹായം സ്വീകരിക്കാന്‍ അനുമതിയുള്ളത്. രാജ്യങ്ങള്‍ തമ്മിലുള്ള ധനസഹായത്തിന്റെ പരിധിയില്‍ വരുന്നതല്ല ഇത്. ഇതനുസരിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള 34 സംഘടനകളില്‍നിന്നും വിവിധ ധനകാര്യ കമ്മിഷനുകളില്‍നിന്നും പത്തു പരിസ്ഥിതി സംഘടനകളില്‍നിന്നും പണം എഫ്.സി.ആര്‍.എ. അക്കൗണ്ടിലൂടെ സ്വീകരിക്കാന്‍ കഴിയും. പന്ത്രണ്ട് സ്‌പെഷെലെസ്ഡ് ഏജന്‍സികളും വിവിധ വേള്‍ഡ് ബാങ്ക് ഗ്രൂപ്പുകളും കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
റീജണല്‍ ഡവലപ്‌മെന്റ് ബാങ്കുകള്‍, ഇരുപത്തിഅഞ്ച് രാജ്യാന്തര സംഘടനകള്‍ എന്നിവയും ഇതില്‍പ്പെടും. യു.എ.ഇ. ആസ്ഥാനമായ ഒരു സംഘടനയില്‍ നിന്നും ഇത്തരത്തില്‍ വിദേശ ധനസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. കോണ്‍സുലേറ്റിനെ മറയാക്കി ഖുറാന്‍ ഇറക്കുമതി ചെയ്ത ജലീലിന്റെ നടപടി ഇതില്‍നിന്നു വ്യത്യസ്തമാണ്. സംസ്ഥാന പ്രേട്ടോക്കോള്‍ ഓഫീസര്‍ അറിയാതെ നികുതി ഒഴിവാക്കി കോണ്‍സുലേറ്റിലൂടെ ഇത്തരം ഇറക്കുമതികള്‍ നടത്താന്‍ പാടില്ല.
തിരുവനന്തപുരത്തു യു.എ.ഇ. കോണ്‍സുലേറ്റ് തുടങ്ങിയ കാലം മുതല്‍ 2018 വരെ െഷെനായിരുന്നു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ െഷെനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് സൂചന. െഷെനിനു പകരം 2018-ല്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറായ സുനില്‍കുമാറിനു മുന്നില്‍ നയതന്ത്ര ബാഗേജിലൂടെ വരുന്ന പാഴ്‌സലുകള്‍ സംബന്ധിച്ച ഒരു വിവരവും എത്തിയിട്ടില്ലെന്ന് അദ്ദേഹത്തെ ചോദ്യംചെയ്തതിലൂടെ അധികൃതര്‍ക്കു വ്യക്തമായിട്ടുണ്ട്. ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറായിരുന്ന െഷെനാണ് ഇക്കാര്യങ്ങളില്‍ ഇടപെട്ടിട്ടുള്ളത്.
from mangalam.com https://ift.tt/3aXvhOm
via IFTTT
No comments:
Post a Comment