പ്രതികാര കൊലയ്ക്കുള്ള ശ്രമം: ഡല്‍ഹിയില്‍ മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തിതാരം അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 24, 2020

പ്രതികാര കൊലയ്ക്കുള്ള ശ്രമം: ഡല്‍ഹിയില്‍ മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തിതാരം അറസ്റ്റില്‍

ന്യുഡല്‍ഹി: 1993ല്‍ അമ്മാവനെ വധിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തിതാരം അറസ്റ്റില്‍. ഗുസ്തിതാരം കുനാല്‍, സുഹൃത്ത് നവീന്‍ എന്നിവരാണ് അറസ്റ്റിലായത്.

2017ലെ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് 19കാരനായ കുനാല്‍.

പവന്‍, സുഹൃത്തുക്കളായ കുനാല്‍, ലക്ഷ്മണ്‍ എന്നിവരെ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. വയറ്റില്‍ വെടിയേറ്റ ഇവരുടെ പൂര്‍വ്വചരിത്രം പരിശോധിച്ച പോലീസ്, പവന്റെ പേരില്‍ മൂന്നു കൊലക്കേസുകളും ഒരു വധശ്രമക്കേസുമുണ്ടെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അനേ്വഷണത്തിലാണ് കുനാല്‍ കസ്റ്റഡിയിലായത്.

1990ല്‍ പവനും കുനാലിന്റെ അമ്മാവനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ 1993ല്‍ കൊലപ്പെടുത്തിയെന്നുമാണ് കുനാല്‍ നല്‍കുന്ന മൊഴി. അമ്മാവന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ നവീനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും കുനാല്‍ പറയുന്നു.



from mangalam.com https://ift.tt/2EwGl8Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages