ചില മന്ത്രിമാര്‍ മാസങ്ങളായി വീടുകളില്‍ത്തന്നെ, ചിലരെ പുറത്തുകാണാന്‍ പോലുമില്ല ; ഇടതു സര്‍ക്കാരിന്റെ ഇന്നിങ്‌സ് തീരുമ്പോള്‍ കളത്തില്‍ ക്യാപ്റ്റന്‍ മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 13, 2020

ചില മന്ത്രിമാര്‍ മാസങ്ങളായി വീടുകളില്‍ത്തന്നെ, ചിലരെ പുറത്തുകാണാന്‍ പോലുമില്ല ; ഇടതു സര്‍ക്കാരിന്റെ ഇന്നിങ്‌സ് തീരുമ്പോള്‍ കളത്തില്‍ ക്യാപ്റ്റന്‍ മാത്രം

തിരുവനന്തപുരം: വയോധികനെങ്കിലും ഊര്‍ജസ്വലനായ ഒരു മന്ത്രിയെ ചെറിയൊരു ചടങ്ങിനു ക്ഷണിക്കാന്‍ എത്തിയതായിരുന്നു പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവും കൂട്ടരും. അവര്‍ക്കു മുന്നിലേക്കു മന്ത്രിതന്നെ തന്റെ ടൂര്‍ ഡയറി നീക്കിവച്ചുകൊടുത്തു. എന്നിട്ടു പറഞ്ഞു: ''യാതൊരു തിരക്കുമില്ല. ഏതു തീയതി വേണമെങ്കിലും എടുത്തോ. ഞാന്‍ വരാം''. ഭരണത്തിന്റെ അവസാനമാസങ്ങളില്‍ ഇടതുസര്‍ക്കാരിലെ മിക്ക മന്ത്രിമാരുടെയും അവസ്ഥ ഇതാണ്.

ചിലരെ പുറത്തുകാണാന്‍ പോലുമില്ല. കോവിഡ് ഭീതിയും മന്ത്രിമാര്‍ക്കുമേലുള്ള ''ഹെഡ്മാസ്റ്റര്‍ മോഡല്‍'' നിയന്ത്രണവുമാണ് ഇതിനു കാരണമെന്നാണ് ആരോപണം. ചില മന്ത്രിമാര്‍ മാസങ്ങളായി വീടുകളില്‍ത്തന്നെ. ഇതിനിടെ മൂന്ന് മന്ത്രിമാര്‍ കോവിഡ് നിരീക്ഷണത്തിലായി. ഒരാള്‍ നിരീക്ഷണത്തില്‍ പോകില്ലെന്ന് ഉറച്ച തീരുമാനമെടുത്തു!

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി യായി ഉയര്‍ത്തിക്കാട്ടി വരെ പ്രചാരണമുണ്ടായിരുന്നു. മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച ശൈലജയുടെ അഭിമുഖത്തിനായി വിദേശ മാധ്യമങ്ങള്‍ വരെ കാത്തുനിന്നു. എന്നാല്‍, ക്രമേണ ആരോഗ്യമന്ത്രി ചിത്രത്തിനു പുറത്തായി. ഇപ്പോള്‍ നിത്യേന മുഖ്യമന്ത്രിക്കൊപ്പമുള്ള പത്രസമ്മേളനത്തില്‍ അച്ചടക്കമുള്ള കുട്ടിയായി വേദിയിലുണ്ടെന്നു മാത്രം.

2018 നവംബറില്‍ സ്ഥാനമേറ്റ ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി കഴിഞ്ഞ ഫെബ്രുവരിക്കുശേഷം കാര്യമായി പുറത്തിറങ്ങിയിട്ടില്ല. കോവിഡ് ഭീതിതന്നെ കാരണം. വനംമന്ത്രി കെ. രാജു ഔദ്യോഗികവസതിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞമാസം കുളത്തൂപ്പുഴയില്‍ മന്ത്രി പങ്കെടുത്ത പരിപാടിയിലുണ്ടായിരുന്ന ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്നായിരുന്നു ഇത്.

ജൂണ്‍ അവസാനവാരം കോവിഡ് നിരീക്ഷണത്തിലായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ തിരിച്ചെത്തിയെങ്കിലും പൊതുവേദികളില്‍ അത്ര സജീവമായിട്ടില്ല. തൃശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. പൊതു പരിപാടികള്‍ കുറവായതിനാല്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ സജീവമാണ്.

മാധ്യമെനെതികതയും പി.എസ്.സി. നിയമനവിവാദവുമൊക്കെ പരമ്പരയായിത്തന്നെ ഫെയ്‌സ്ബുക്കില്‍ എഴുതി. പ്രവാസികളുമായി സമ്പര്‍ക്കമുണ്ടായ തദ്ദേശവകുപ്പുമന്ത്രി എ.സി. മൊയ്തീനെ കോവിഡ് നിരീക്ഷണത്തിലാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. മെഡിക്കല്‍ ബോര്‍ഡ് തീരുമാനപ്രകാരം മൊയ്തീന്‍ ഇപ്പോഴും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഏറിയപങ്കും കോഴിക്കോട് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. ഓഫീസ് ജീവനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു നിരീക്ഷണത്തില്‍ പോയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഔദ്യോഗികവസതിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മകനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും പൊതുവേദികളില്‍ സജീവമല്ല. പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ മിക്ക ദിവസങ്ങളിലും വകുപ്പുമേധാവികളെ നേരിട്ടുകണ്ടുതന്നെ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പാലക്കാട്ടെ കാലവര്‍ഷം, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാണു നിയമമന്ത്രി എ.കെ. ബാലന്‍. വ്യവസായ, കായികവകുപ്പുകളിലെ വിവിധ പദ്ധതികളുമായി മന്ത്രി ഇ.പി. ജയരാജന്‍ തലസ്ഥാനത്തുതന്നെയുണ്ട്.

തീരമേഖലയില്‍ കാലവര്‍ഷക്കെടുതി തടയാനുള്ള പ്രവര്‍ത്തനങ്ങളിലാണു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ വയനാട് ജില്ലയിലെ മഴ, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലാണ്.

തലച്ചോറിലെ രക്തസ്രാവത്തേത്തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും ഇടുക്കിയിലെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലനായി വൈദ്യുതിമന്ത്രി എം.എം. മണിയുണ്ട്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ രാജമല ദുരന്തത്തില്‍ ഉള്‍പ്പെടെ നടപടികള്‍ ഏകോപിപ്പിച്ച് ഭരണത്തില്‍ സജീവമാണ്. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ കോവിഡ് പ്രതിരോധത്തില്‍ ഉള്‍പ്പെടെ കോട്ടയം ജില്ലയുടെ ചുമതലക്കാരനുമാണ്.



from mangalam.com https://ift.tt/3iRbaEj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages