തിരുവനന്തപുരം: സർക്കാർ ചെയ്ത മുഴുവൻ തെറ്റുകളും വഞ്ചനകളും തുറന്നുകാട്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയം നിയമസഭയിൽ ചർച്ചചെയ്യാനിരിക്കെ തിരുവനന്തപുരത്ത് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യമായി അദാനിയുമായി കരാറുണ്ടാക്കുക പിന്നീട് പരസ്യമായി അദാനിയെ തള്ളിപ്പറയുക. ഇത്തരത്തിൽ കേരള ജനതയെ വഞ്ചിച്ചിട്ട് ഇപ്പോൾ പറയുന്നത് അദാനിയുമായി ബന്ധമുള്ളത് അറിഞ്ഞില്ലെന്നാണ്. ലേലത്തിൽ സർക്കാർ സമർപ്പിച്ച തുക എത്രയെന്ന് രഹസ്യമായി അദാനിയെ അറിയിച്ചുവെന്നും ചെന്നിത്തല. കൺസൽട്ടൻസി കമ്പനി സർക്കാർ തുക ചോർത്തി നൽകിയെന്നും ചെന്നിത്തല ആരോപിച്ചു. Content Highlight:Government betrayed the people of Kerala; Ramesh Chennithala
from mathrubhumi.latestnews.rssfeed https://ift.tt/3hoSzyW
via
IFTTT
No comments:
Post a Comment