13 കൊലപാതങ്ങളും 50 ബലാത്സംഗങ്ങളും; ക്രൂരതയുടെ മറ്റൊരു മുഖമായി ജോസഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 23, 2020

13 കൊലപാതങ്ങളും 50 ബലാത്സംഗങ്ങളും; ക്രൂരതയുടെ മറ്റൊരു മുഖമായി ജോസഫ്

കലിഫോര്‍ണിയ: ക്രൂരതയുടെ മറ്റൊരു പേരായിരുന്നു ജോസഫ് ജെയിംസ് ഡി ആഞ്ചലോ. ആ മുഖം തിരിച്ചറിയാന്‍ പോലീസും മറ്റുള്ളവരും ഏറെ വൈകി. അതിനിടയില്‍ ജോസഫ് നടത്തിയത് 13 കൊലപാതകങ്ങളും 50 പീഡനങ്ങളും 120 ഓളം കവര്‍ച്ചയും. എന്നാല്‍, ആര്‍ക്കും ഒരിക്കലും ാേസഫിനെ കണ്ടെത്താനായില്ല. കാലിഫോര്‍ണിയയിലെ ക്രൂരനായ ഈ കുറ്റവാളി ഒടുവില്‍ കോടതി മുറിയില്‍ ക്ഷമ യാചിച്ചു.

40 വര്‍ഷമായി യുഎസ് പൊലീസ് തേടിക്കൊണ്ടിരുന്ന 'ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലര്‍' എന്ന കുപ്രസിദ്ധ പരമ്പര കൊലയാളിയാണ് ജോസഫ് ജെയിംസ് ഡി ആഞ്ചലോ (74). കാലിഫോര്‍ണിയയിലെ പോലീസ് ഓഫീസറായിരുന്നു ഇയാള്‍. ന്യൂയോര്‍ക്ക് സ്വദേശിയായ ജോസഫ് നാവികസേനയില്‍ ചേര്‍ന്ന് വിയറ്റ്‌നാം യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്.

ഒറ്റയ്ക്ക് ആളുകള്‍ താമസിച്ചിരുന്ന വീടുകള്‍ നിറതോക്കുമായി ആക്രമിക്കുകയായിരുന്നു ജോസഫിന്റെ രീതി. സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കും. പുരുഷന്മാരുണ്ടെങ്കില്‍ അവരെ മര്‍ദ്ദിച്ചവശരാക്കി അടുക്കളയിലെ പാത്രങ്ങള്‍ അവര്‍ക്കു മുകളില്‍ കെട്ടിവയ്ക്കും. പാത്രങ്ങള്‍ വീഴുന്ന ശബ്ദം കേട്ടാല്‍ അവരെ വെടിവച്ചു കൊല്ലും. രാത്രി സമയങ്ങളില്‍ മുഖംമൂടി ധരിച്ചെത്തി ജനാലയ്ക്കരികില്‍ നിന്ന് പേടിപ്പിക്കുന്നതും ജോസഫിന്റെ ശീലമായിരുന്നു.

ഒരിക്കല്‍ കവര്‍ച്ചയ്ക്കു വേണ്ടി ചുറ്റിക, ഡോഗ് റിപ്പലന്റ് എന്നിവ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു മോഷ്ടിക്കുന്നതിനിടെ ജോസഫ് പിടിക്കപ്പെട്ടു. അതോടെ ജോസഫിന്റെ ജോലി പോയി. ശേഷം ഒരു ട്രാക്ക് മെക്കാനിക്കായി ജോലി ചെയ്ത ജോസഫ് കുറ്റകൃത്യവും തുടര്‍ന്നു. 1986ലാണ് അവസാന ക്രൂരത നടത്തുന്നത്.

പക്ഷേ ഒരിക്കല്‍പോലും ഇയാള കണ്ടെത്താന്‍ പോലീസിനായില്ല. ചില കുറ്റകൃത്യങ്ങളില്‍ ഇയാള്‍ അേന്വഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. കുറ്റകൃത്യങ്ങള്‍ നടന്ന പ്രദേശത്തു നിന്നും ലഭിച്ച ഡിഎന്‍എ സാംപിളുകളാണ് വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ജോസഫിനെ കുടുക്കിയത്. ഓണ്‍ലൈന്‍ ജനിതക പരമ്പരകള്‍ വ്യക്തമാക്കുന്ന വെബ് സൈറ്റുകളിലൊന്നിന്റെ സഹായത്തിലായിരുന്നു ഇയാള്‍ക്കെതിരെ നിര്‍ണായക നീക്കം.



from mangalam.com https://ift.tt/3lgcYZw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages