രാഷ്ട്രീയക്കാരനല്ല, ആ ആഗ്രഹവുമില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ഥി സാധ്യത തള്ളി രഞ്ജന്‍ ഗൊഗോയ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 23, 2020

രാഷ്ട്രീയക്കാരനല്ല, ആ ആഗ്രഹവുമില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ഥി സാധ്യത തള്ളി രഞ്ജന്‍ ഗൊഗോയ്

ന്യൂഡൽഹി: അസമിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആയേക്കുമെന്ന ഊഹാപോഹങ്ങൾ നിഷേധിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയ്. അടുത്ത വർഷം നടക്കാൻ പോകുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ഗൊഗോയ് മുഖ്യമന്ത്രി സ്ഥാനാർഥി ആയേക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ് പ്രസ്താവന നടത്തിയിരുന്നു. എന്നാൽ താനൊരു രാഷ്ട്രീയക്കാരനല്ല. അത്തരമൊരു ആഗ്രഹമോ ഉദ്ദേശമോ ഇല്ല. വാഗ്ദാനങ്ങളുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രഞ്ജൻ ഗൊഗോയ് പ്രതികരിച്ചു. രാജ്യസഭയിലെക്ക് രാഷ്ട്രപതിയാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആളും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആളും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ മനസിലാക്കാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം സ്വീകരിച്ചത് ബോധപൂർവമാണെന്നും അതിലുടെ സ്വതന്ത്രമായി വിഷയങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കും. അങ്ങനെയുള്ളപ്പോൾ എങ്ങനെയാണ് താനൊരു രാഷ്ട്രീയക്കാരനായി മാറുന്നതെന്നും അദ്ദേഹം ചോദിച്ചു. ഓഗസ്റ്റ് 22നാണ് രഞ്ജൻ ഗൊഗോയ്ക്കെതിരെ തരുൺ ഗൊഗോയ് ആരോപണം ഉന്നയിച്ചത്. മുൻ ചീഫ് ജസ്റ്റിസിന് രാജ്യസഭയിലേക്ക് പോകാനാകുമെങ്കിൽ അദ്ദേഹം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാവാനും തയ്യാറാകുമെന്നും തരുൺ ഗൊഗോയ് പരിഹസിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3j68eUg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages