കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒഴിവാക്കി. പുതിയ ക്ലസ്റ്ററുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കര്‍ശന ഉപാധികളോടെയാണ് ലോക്ഡൗണ്‍ പിന്‍വലിച്ചത്. അതെ സമയം നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ല. വിവാഹ, ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായി പരിമിതപ്പെടുത്തി. ആരാധനാലയങ്ങളില്‍ 20 പേര്‍ മാത്രമേ ഒരേ സമയം പങ്കെടുക്കാന്‍ പാടുള്ളൂ.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പോലുള്ള പൊതു സ്ഥഇളവുണ്ടാകിലങ്ങളിലേക്കു പോകാന്‍ അനുമതിയില്ല. ഷോപ്പുകളില്‍ ബ്രേക്ക് ദ് ചെയിന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. എല്ലാ കടകള്‍, സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍, ഇവന്റുകള്‍ എന്നിവ നിര്‍ബന്ധമായും സന്ദര്‍ശക റജിസ്റ്റര്‍ 'കോവിഡ് 19 ജാഗ്രത' പോര്‍ട്ടലില്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം.
പൊതുഗതാഗതം സംവിധാനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു പ്രവേശിക്കാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഈ ഇളവുകള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ മാത്രമാണ് ബാധകം.
ഞായറാഴ്ച ലോക്ഡൗണ്‍ ഇളവ് താല്‍ക്കാലികമാണ്, കേസുകളുടെ എണ്ണം കൂടുകയോ പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാവുകയോ ചെയ്താല്‍, ഈ ഇളവുകള്‍ റദ്ദാക്കുകയും ഞായറാഴ്ച ലോക്ഡൗണ്‍ വീണ്ടും നടപ്പില്‍ വരുത്തുകയും ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
from mangalam.com https://ift.tt/3iOmz7N
via IFTTT
No comments:
Post a Comment