സ്വാതന്ത്ര്യ ദിനത്തില്‍ മോദിയെ വിളിച്ച് ആശംസ അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 15, 2020

സ്വാതന്ത്ര്യ ദിനത്തില്‍ മോദിയെ വിളിച്ച് ആശംസ അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ മോദിയെ വിളിച്ച് ആശംസ അറിയിച്ചു നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍കുന്ന അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ഒലി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചത്.

കാലാപാനി അതിര്‍ത്തി തര്‍ക്കത്തെച്ചൊല്ലി ബന്ധം വഷളായശേഷം ഇരുരാജ്യത്തെയും നേതാക്കളുടെ ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഇന്ത്യ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതോടെയാണ് നേപ്പാളുമായി ബന്ധം മോശമായത്.

യുഎന്‍ സുരക്ഷാസമിതിയില്‍ സ്ഥിരമല്ലാത്ത അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിനെയും ഒലി അഭിനന്ദിച്ചു. മേയില്‍ ധാര്‍ച്ചുള മുതല്‍ ലിപുലേഖ് വരെ പുതിയ റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തതും നേപ്പാളിനെ പ്രകോപിപ്പിച്ചിരുന്നു.

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിംപിയാദുര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം തയാറാക്കി
യിരുന്നു. ഇതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തു.



from mangalam.com https://ift.tt/31YzhK2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages