ലക്‌നൗ: യുപിയില്‍ 13 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ ലഖിംപൂര്‍ ഖേരി ജില്ലയിലാണ് മനസാക്ഷിയെ നടുക്കുന്ന കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയുള്ള രണ്ടു പേരെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലും നാവ് മുറിച്ച നിലയിലുമാണ് മൃതതേദേഹം കണ്ടെത്തിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ ഹാപുരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും നടുക്കുന്ന സംഭവം യുപിയില്‍ നിന്ന് പുറത്തുവരുന്നത്.
from mangalam.com https://ift.tt/2Cumkiw
via IFTTT
No comments:
Post a Comment