പത്തനംതിട്ട : അതിശക്തമായ മഴയെ തുടര്‍ന്ന് തുറന്ന പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ആറ് ഷട്ടറുകളാണ് തുറന്നിരുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു. ഇതോടെയാണ് ഷട്ടറുകള്‍ അടച്ചത്. പമ്പയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആറന്മുളയിലും റാന്നിയിലും ജാത്രഗാ നിര്‍ദേശം നല്‍കിയിരുന്നു.
രണ്ട് അടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. പമ്പാ നദിയില്‍ 40 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന കണക്ക് കൂട്ടലില്‍ ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഷട്ടറുകള്‍ അടച്ചതോടെ ജില്ലയിലെ ആശങ്ക കുറയുകയാണ്.
നേരത്തെ രണ്ടു ഷട്ടറുകള്‍ മാത്രമാണ് തുറന്നിരുന്നത്. വെള്ളം 985 മീറ്റര്‍ എത്തുമ്പോള്‍ തുറക്കാനാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ നിര്‍ദേശിച്ചതെങ്കിലും 983.5 മീറ്റര്‍ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാന്‍ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഡാം തുറക്കുകയായിരുന്നു.
നിയന്ത്രിതമായ അളവില്‍ വെളളം തുറന്നുവിടുന്നതിലൂടെ പിന്നീട് വലിയ അളവില്‍ വെള്ളം ഒഴുക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു. തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്.
from mangalam.com https://ift.tt/3fN7cu5
via IFTTT
No comments:
Post a Comment