ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവര്‍ എയര്‍ സുവിധ സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. യാത്രാരേഖകളും കോവിഡ് പരിശോധനാ ഫലവും എയര്‍ സുവിധയില്‍ ആണ് അപ്‌ലോഡ് ചെയ്യണ്ടത്.
ക്വാറന്റൈന്‍ സത്യവാങ്മൂലം ഫോറം ഡിജിറ്റലായി പൂരിപ്പിക്കണം. 96 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിന്റെ ഫലമുണ്ടെങ്കില്‍ അത് അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ട്. നാളെ മുതല്‍ ക്വാറന്റൈന്‍ സത്യവാങ്മൂലത്തിന്റെ ഹാര്‍ഡ് കോപ്പികള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കില്ല.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. നാട്ടിലെത്തിലെയാല്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന നമ്പറും, ഫോറത്തിന്റെ പ്രിന്റ് ഔട്ടും കൈമാറണം. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
പിന്നീട് ഹെല്‍ത്ത് ഓഫീസറുടെ നിര്‍ദേശമനുസരിച്ച് യാത്രക്കാര്‍ക്ക് വീട്ടിലേക്കോ, ഹോം ക്വാറന്റൈനിലേക്കോ പോകാം. വിമാനത്താവളങ്ങളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
www.newdelhiairport.in എന്ന വെബ്‌സൈറ്റില്‍ എയര്‍ സുവിധ രജിസ്‌ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/3acEZMs
via IFTTT
No comments:
Post a Comment