തിരുവനന്തപുരം : കേരളത്തില്‍ അതിശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍ പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി അണക്കെട്ടുകളില്‍ കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്. മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ ഏതു നിമിഷവും തുറക്കാം. തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.
തമിഴ്നാട് ഷോളയാര്‍ ഡാം പൂര്‍ണ സംഭരണ നിലയില്‍ ആയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. രാത്രി എട്ടുമണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. പൂര്‍ണ സംഭരണ നില 2663 അടിയായ ഡാമില്‍ 2635 അടിയാണ് രാവിലെ ജലനിരപ്പ്. 3000 ക്യുസെക്സ് ജലം ഷോളയാറിലേക്ക് ഒഴുക്കാന്‍ തുടങ്ങി. പെരിങ്ങല്‍ക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാര്‍ ഡാമില്‍ സംഭരണ ശേഷിയുടെ 57.31 ശതമാനമാണ് വെള്ളം.
തമിഴ്നാട് ഷോളയാറില്‍ നിന്ന് എത്തുന്ന വെള്ളം സംഭരിക്കാന്‍ കേരള ഷോളയാറിന് കഴിയുമെന്നതിനാല്‍ പെരിങ്ങല്‍ക്കുത്തില്‍ ആശങ്കയില്ലെന്നാണ് നിരീക്ഷണം. 95 ശതമാനം വരെ കേരള ഷോളയാറില്‍ ജലം സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് കെഎസ്ഇബി അറിയിച്ചു.
from mangalam.com https://ift.tt/2DMk5aD
via IFTTT
No comments:
Post a Comment