വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പോലീസിന്റെ അനുമതി വേണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 9, 2020

വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പോലീസിന്റെ അനുമതി വേണം

കുറ്റിപ്പുറം: വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ നടത്താൻ ഇനി പോലീസിന്റെ അനുമതി വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പോലീസിനു നൽകിയ സാഹചര്യത്തിലാണ് സ്റ്റേഷൻ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന നിർദേശവും പോലീസിനു ലഭിച്ചിട്ടുണ്ട്. മരണം നടന്നാൽ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകൂർ അനുമതി വാങ്ങണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ചടങ്ങുകൾ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാർ എഴുതിനൽകണം. വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകൾ പങ്കെടുക്കുന്ന ഏതു ചടങ്ങും പോലീസിനെ അറിയിക്കണം.


from mathrubhumi.latestnews.rssfeed https://ift.tt/3gH9YT2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages