ഈ നൂറിന്റെ നോട്ടിന് കോടികളുടെ വില - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 9, 2020

ഈ നൂറിന്റെ നോട്ടിന് കോടികളുടെ വില

തോപ്പുംപടി: സ്റ്റേഷനിൽ ബാക്കിയായ ചോറുപൊതി വെറുതേ അഴിച്ചുനോക്കിയതാണ് കണ്ണമാലി ഇൻസ്പെക്ടർ ഷിജു. അതിനകത്ത് പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ് ഒരു നൂറിന്റെ നോട്ട്! കണ്ണമാലിയിലെ കടലേറ്റത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കുമ്പളങ്ങിക്കാർ അവരുടെ വീടുകളിൽ തയ്യാറാക്കിയതാണ് ഈ പൊതിച്ചോറ്. ഷിജുവും മറ്റുപോലീസുകാരും ചേർന്ന് അവയെല്ലാം വീടുകളിലും ക്യാമ്പുകളിമെത്തിച്ചു. ബാക്കിവന്ന പൊതിയിലൊരെണ്ണം വെറുതേ തുറന്നതാണ്. ‘‘ഈ നൂറിന്റെ നോട്ടിന് കോടികളുടെ വിലയുണ്ട്’’ -അദ്ദേഹം പറഞ്ഞു. ഉടുതുണിമാത്രമായി വീടുവിട്ടിറങ്ങിയവരാണ് കണ്ണമാലിക്കാർ. സകലതും കടലെടുത്തു. കുറെപേർ ദുരിതാശ്വാസക്യാമ്പിലേക്കുപോയി. കട്ടിൽപൊക്കത്തിൽ വെള്ളമാണ് വീടുകളിൽ. അവർക്ക് എങ്ങനെ ഭക്ഷണംനൽകുമെന്ന ചിന്തയായിരുന്നു പോലീസിന്. കുമ്പളങ്ങിക്കാരനായ ഷിജു ഉടനെ സ്വന്തം നാട്ടിലെ പൊതുപ്രവർത്തകരെ വിവരമറിയിച്ചു. രാഷ്ട്രീയഭേദമില്ലാതെ ആ നാട്ടുകാരാണ് പൊതികൾ തയ്യാറാക്കിയത്. മൂവായിരത്തോളം പൊതികൾ ചെല്ലാനത്തെത്തി. പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ ആ നൂറിന്റെ നോട്ടിന്റെ ചിത്രം ഇൻസ്പെക്ടർ ഷിജു, സാമൂഹികമാധ്യമത്തിൽ പോസ്റ്റ്ചെയ്തു. അത് വൈറലായി. കൂടെ അദ്ദേഹത്തിന്റെ കുറിപ്പും-‘ഇങ്ങനെ നല്ല മനസ്സുകളുള്ളപ്പോൾ നമ്മളെങ്ങനെ തോൽക്കാൻ.’


from mathrubhumi.latestnews.rssfeed https://ift.tt/2DTqII7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages