സോഷ്യല്‍ മീഡിയയില്‍ വൈറലായി ചാര്‍ളി; എട്ടാം ആഴ്ചയില്‍ അവന്‍ പറഞ്ഞു 'ഹലോ' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 26, 2020

സോഷ്യല്‍ മീഡിയയില്‍ വൈറലായി ചാര്‍ളി; എട്ടാം ആഴ്ചയില്‍ അവന്‍ പറഞ്ഞു 'ഹലോ'

ലണ്ടന്‍: കുഞ്ഞുങ്ങള്‍ സാധാരണ സംസാരിക്കുക പത്ത് അല്ലെങ്കില്‍ പന്ത്രണ്ടാം മാസം മുതലാണ്. എന്നാല്‍, ഇംഗ്ലണ്ടിലെ ചാര്‍ളി ജോണ്‍ ടെയ്‌ലര്‍ എന്ന കുട്ടി ഇപ്പോഴേ ഹലോ പറയാന്‍ പഠിച്ചു, പ്രായമോ, കേവലം എട്ട ആഴ്ച മാത്രം. മുപ്പത്തിയേഴുകാരിയായ കരോളിന്‍ - നിക്ക് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ചാര്‍ളി ജോണ്‍ ടെയ്‌ലര്‍.

അച്ഛന്റെ മടിയില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞ് പിതാവ് പറയുന്നത് അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ചാര്‍ളിക്ക് വാശിയും ദേഷ്യവുമെല്ലാം കുറവാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കരോളിന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നത്.

ഇത് ഔദ്യോഗികമായി എവിടെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും വീഡിയോ വൈറലായിരിക്കുകയാണ്. ഇത്രയും ചെറുപ്രായത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുന്ന ചാര്‍ളിയെ ആളുകള്‍ കൗതുകത്തോടെയാണ് കാണുന്നത്.

വീഡിയോ കാണാം;



from mangalam.com https://ift.tt/2EAmCVY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages