തിരുവനന്തപുരം: അവിശ്വാസപ്രമേയത്തെ വിശ്വാസപ്രമേയമാക്കി നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെടുമ്പോഴും സെക്രട്ടേറിയറ്റിലുണ്ടായ അഗ്നിബാധ ഇടതുമുന്നണിക്കും സി.പി.എമ്മിനും പൊല്ലാപ്പായി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിവാദങ്ങളുടെ തുടര്‍ച്ചയായി സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തെ അപ്പോള്‍ത്തന്നെ പ്രതിപക്ഷം രാഷ്ട്രീയാക്രമണത്തിന് ഉപയോഗിച്ചത് സി.പി.എം കേന്ദ്രങ്ങളെയടക്കം ഞെട്ടിച്ചു.
കിട്ടിയ അവസരം മുതലെടുത്തു പരമാവധി നേട്ടം ഉണ്ടാക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. സ്വര്‍ണക്കടത്ത് അന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിച്ചതുപോലെ അഗ്നിബാധയുമായി ബന്ധപ്പെട്ട അന്വേഷണവും അവരെ ഏല്‍പ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ നിയന്ത്രണം എന്‍.ഐ.എയേയും അര്‍ധെസെനികവിഭാഗത്തേയും ഏല്‍പ്പിക്കുകയെന്നു പറയുമ്പോള്‍ അത് സര്‍ക്കാരിനെതിരെ ഏറ്റവും വലിയ പ്രചരണായുധമാക്കാമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. ഈ ആവശ്യം ഉന്നയിച്ചാവും വരുംദിവസങ്ങളില്‍ യു.ഡി.എഫ് പ്രതിഷേധം.
യു.ഡി.എഫും ബി.ജെ.പിയും മത്സരിച്ചു കടന്നാക്രമിച്ചതോടെ സര്‍ക്കാര്‍ കേന്ദ്രങ്ങളടക്കം പ്രതിരോധത്തിലുമായി. മന്ത്രിമാരായ ഇ.പി. ജയരാജനും എ.കെ. ബാലനും മാത്രമാണ് സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ച് രാത്രിയില്‍ രംഗത്തിറങ്ങിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമുണ്ടായതുപോലും ഇന്നലെയാണ്. പ്രതിപക്ഷനേതാവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റും സെക്രട്ടേറിയറ്റിലെത്തിയതും പ്രതിപക്ഷനേതാവ് അന്നു രാത്രിതന്നെ ഗവര്‍ണറെ കണ്ട് അനേ്വഷണമാവശ്യപ്പെട്ടതുമെല്ലാം ഭരണപക്ഷത്തിന് പ്രഹരമായി.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിന് തൊട്ടടുത്തുള്ള നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായ ഓഫീസ്. ഇതിന്റെ ഒരറ്റത്ത് ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫീസാണ്. ഇതേ ബ്ലോക്കിലെ മൂന്നാമത്തെ നിലയില്‍ മന്ത്രി കെ.കെ. െശെലജയുടെ ഓഫീസ് പ്രവര്‍ത്തിക്കവേ 2016-ല്‍ തീപിടിത്തമുണ്ടായി. കാലപ്പഴക്കം ചെന്ന കെട്ടിടമായതിനാല്‍ ഇത്തരമൊരു അപകടസാധ്യത തള്ളാനാവില്ലെന്ന് സര്‍ക്കാര്‍കേന്ദ്രങ്ങള്‍ വാദിക്കുന്നതിന് അടിസ്ഥാനമിതാണ്.
സംഭവമുണ്ടായ ഉടന്‍ എങ്ങനെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിന് അകത്തെത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ അനേ്വഷിക്കാനും രാഷ്ട്രീയ ദുരൂഹതയാരോപിച്ച് എതിരിടാനുമാണ് ഇടതുനീക്കം. അതിനിടെ, പമ്പ മണല്‍ക്കടത്തുമായി ബന്ധപ്പെട്ടു പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി അനേ്വഷണത്തിന് ഉത്തരവിട്ടത് സര്‍ക്കാരിനേറ്റ മറ്റൊരടിയാണ്. അവിശ്വാസപ്രമേയത്തിനു തൊട്ടുപിന്നാലെ പ്രതിപക്ഷത്തിനു കിട്ടിയ ആയുധമായി ഇത്.
from mangalam.com https://ift.tt/2EAmGoG
via IFTTT
No comments:
Post a Comment