കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ അഴിമതി കാണിക്കുന്നുവെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. സഭയിലും ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു അഴിമതി ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പിപിഇ കിറ്റും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും വാങ്ങിയതില്‍ സര്‍ക്കാര്‍ അഴിമതി നടത്തിയെന്നാണ് വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
സര്‍ക്കാര്‍ മാര്‍ച്ച് 28 ന് 15000 പി പി ഇ കിറ്റുകള്‍ 1550 രൂപ നിരക്കില്‍ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക്. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററിന് പൊതുവിപണിയില്‍ 2500 രൂപയാണ് വില. സര്‍ക്കാര്‍ വാങ്ങിയത് 5000 രൂപക്ക്. അടിച്ചു മാറ്റാനുള്ള ഒരു ചാന്‍സും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല!!
from mangalam.com https://ift.tt/3aYbkqF
via IFTTT
No comments:
Post a Comment