മെഹ്വിഷ് ഹയാത്തുമായുള്ള ബന്ധം പരസ്യമായതില്‍ ക്ഷുഭിതനായി അധോലോക നായകന്‍ ; ദാവൂദ് ഇബ്രാഹീമിന്റെ പുതിയ കാമുകി 27 വയസ്സ് ഇളപ്പമുള്ള പാക് നടി മെഹ്‌വിഷ് ഹായാത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 26, 2020

മെഹ്വിഷ് ഹയാത്തുമായുള്ള ബന്ധം പരസ്യമായതില്‍ ക്ഷുഭിതനായി അധോലോക നായകന്‍ ; ദാവൂദ് ഇബ്രാഹീമിന്റെ പുതിയ കാമുകി 27 വയസ്സ് ഇളപ്പമുള്ള പാക് നടി മെഹ്‌വിഷ് ഹായാത്ത്

കറാച്ചി: ബോളിവുഡുമായും ഹിന്ദി സിനിമയിലെ പല സുന്ദരിമാരുമായും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനുണ്ടായിരുന്ന പ്രണയം പണ്ടേ ഗോസിപ്പ് പംക്തികളിലെ ഇഷ്ടവിഷയമായിരുന്നു. കറാച്ചിയില്‍ സുരക്ഷിതനായി കഴിയുന്ന ദാവൂദിന് ഒരു പാക് നടിയോടുള്ള അഭിനിവേശമാണു ടാബ്ലോയിഡുകളുടെ പുതിയ വിഭവം. മെഹ്വിഷ് ഹയാത്തുമായുള്ള ബന്ധം പരസ്യമായതില്‍ ക്ഷുഭിതനായ ദാവൂദ്, ഇക്കാര്യം ചോര്‍ന്നത് എങ്ങനെയെന്നു കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും റിപ്പോര്‍ട്ട്.

പ്രായത്തില്‍ 27 വയസ് ഇളപ്പമുള്ള മെഹ്വിഷ് ഇപ്പോള്‍ ദാവൂദിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമാണത്രേ. മികച്ച നടിയെന്ന വിശേഷണമില്ലാതിരുന്നിട്ടും അവര്‍ക്കു കഴിഞ്ഞ വര്‍ഷം പാകിസ്താനിലെ ഉന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ തംഗ-എ-ഇംതിയാസ് ലഭിച്ചതു പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ചില മാധ്യമങ്ങള്‍ ഇപ്പോള്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നു. പാക് സിനിമാലോകത്തും ഭരണകക്ഷിയായ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടിയിലും വന്‍ സ്വാധീനമുള്ള ദാവൂദിന്റെ ''പാവക്കുട്ടി'' പുരസ്‌കാരം നേടിയതില്‍ വിസ്മയിക്കാനെന്തിരിക്കുന്നു എന്നാണുത്തരം.

സിനിമയില്‍ മെഹ്വിഷിന്റെ ആദ്യത്തെ ഐറ്റം നമ്പര്‍ കണ്ട് ഭ്രമിച്ചുപോയ ദാവൂദാണ് അവര്‍ക്കു പിന്നീടു സിനിമയില്‍ കിട്ടിയ എല്ലാ അവസരങ്ങള്‍ക്കും പിന്നിലെന്നും മാധ്യമങ്ങള്‍ പറയുന്നു. ഇതു വെറും മസാലക്കഥയാണെന്നാണ് 37 വയസുകാരിയായ മെഹ്വിഷിന്റെ പ്രതികരണം. മുംബൈ സ്ഫോടനപരമ്പരയുടെ സൂത്രധാരനെന്നു കരുതുന്ന ദാവൂദ് കറാച്ചിയില്‍ സൈന്യത്തിന്റെയും ഐ.എസ്.ഐയുടെയും സുരക്ഷിതത്വത്തിലാണു കഴിയുന്നതെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്താന്‍ തുടരെ നിഷേധിക്കുകയും ചെയ്തു.

എന്നാല്‍, തീവ്രവാദ സംഘടനകള്‍ക്കെതിരേ നടപടിയെടുക്കാന്‍ രാജ്യാന്തര സമ്മര്‍ദം മുറുകിയതോടെ പാകിസ്താന്‍ കഴിഞ്ഞ ദിവസം ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. യു.എന്‍. പട്ടികയിലുള്ളവര്‍ക്കെതിരായ പതിവ് നടപടി മാത്രമാണിതെന്നും ദാവൂദ് പാകിസ്താനിലില്ലെന്നും വിശദീകരണം പിന്നാലെയെത്തി.



from mangalam.com https://ift.tt/2QrHFg7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages