തിരുവനന്തപുരം വിമാനത്താവളവിവാദം; തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് യൂസഫലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 26, 2020

തിരുവനന്തപുരം വിമാനത്താവളവിവാദം; തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് യൂസഫലി

ദുബായ്: തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച് നടക്കുന്ന വിവാദത്തിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. സൂം വഴി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിഷയത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിലുള്ള പ്രതിഷേധം അറിയിച്ചത്.

ഈ വിഷയത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. തിരുവനന്തപുരം വിമാനത്താവളത്തെ സംബന്ധിച്ച കേന്ദ്രം തീരുമാനമെടുത്തു. അതിനിടയില്‍ എന്തിനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നാണ് സൂം വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂസഫലി ചോദിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉടമകളായ സിയാലില്‍ താന്‍ ഉള്‍പ്പെടെ 19600 ഓഹരി ഉടമകളുണ്ട്. തിരുവനന്തപുരം വിമാനത്താവളവും വികസിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, വിമാനത്താവളത്തിന്റെ നടത്തിപ്പുചുമതല കിട്ടാന്‍ അപേക്ഷിച്ചിട്ടില്ല. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഷോപ്പിങ് മാളും എല്ലാവിധ സജ്ജീകരണങ്ങളുമായി ഹയാത്ത് പഞ്ചനക്ഷത്രഹോട്ടല്‍ ലുലുഗ്രൂപ്പ് പണിതുവരികയാണ്.



from mangalam.com https://ift.tt/3lqPRLU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages