ഇനി പഠിച്ചിട്ട് പാമ്പുപിടിത്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 5, 2020

ഇനി പഠിച്ചിട്ട് പാമ്പുപിടിത്തം

കോന്നി (പത്തനംതിട്ട): പറമ്പിലും വീടുകളിലും പാമ്പുകളെ കണ്ടാൽ വേഗം പിടിക്കാമെന്നുകരുതേണ്ട. അതിന് യോഗ്യതവേണം, വനംവകുപ്പിന്റെ ലൈസൻസും. യോഗ്യതയുള്ളവരെ വാർത്തെടുക്കാൻ വനംവകുപ്പ് പഠനക്ളാസ് തുടങ്ങുന്നു. ഇതിനുള്ള പാഠ്യപദ്ധതിയും തയ്യാറായി. കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വൈ. മുഹമ്മദ് അൻവർ ആണ് നോഡൽ ഓഫീസർ. സർട്ടിഫിക്കറ്റുള്ളവർക്കേ അനുമതിയുണ്ടാകൂ. അല്ലാതെ ആരെങ്കിലും പാമ്പിനെ പിടിച്ചാൽ വനംവകുപ്പിന് വൈൽഡ് ലൈഫ് ആക്ട് അനുസരിച്ച് കേസെടുക്കാം. കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിലും പാമ്പുപിടിത്തം സംബന്ധിച്ച് ക്ളാസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോഴ്സിന്റെ രീതി തുടക്കത്തിൽ വനംവകുപ്പിലെ ഡി.എഫ്.ഒ.മുതൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർമാർ എന്നിവർക്കാണ് പ്രവേശനം. തുടർന്ന് സന്നദ്ധസംഘടനാ പ്രവർത്തകർ, പാമ്പ് പിടിത്തത്തിൽ താത്പര്യമുള്ളവർ എന്നിവർക്കും പരിശീലനം നൽകും. ക്ലാസും പ്രാക്ടിക്കലും ഉണ്ടാകും. വിവിധതരം പാമ്പുകൾ, ഇവയുടെ സ്വഭാവം, പ്രകൃതിയിലെ ഇടപഴകൽ എന്നിവ പഠനവിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസിൽ പങ്കെടുത്താൽ പോരാ നിശ്ചിത മാർക്കിൽ പരീക്ഷ പാസാകുകയും വേണം. എന്നാലേ സർട്ടിഫിക്കറ്റ് ലഭിക്കൂ. സർട്ടിഫിക്കറ്റ് ഏർപ്പെടുത്തിയതിനു പിന്നിൽ ഉത്ര വധക്കേസിലെ പ്രതി, പാമ്പുകളെ വിലയ്ക്കുവാങ്ങി കടിപ്പിച്ചെന്ന വെളിപ്പെടുത്തലും വർക്കലയിൽ പാമ്പുപിടിത്തത്തിനിറങ്ങിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ച സംഭവവുമാണ് ഇതിനുപിന്നിൽ. പാമ്പുകൾ നൂറിനം കേരളത്തിൽ നൂറിനുമേൽ ഇനം പാമ്പുകളാണ് കണ്ടുവരുന്നത്. ഇടുക്കിയിലെ ആനമലയിൽനിന്നുമാണ് അവസാനം ഒരു ഇനത്തെ കണ്ടെത്തിയത്. വിഷപ്പാമ്പുകൾ ഇരുപതിനമാണുള്ളത്. അതിൽ അഞ്ചെണ്ണത്തിന്റെ കടിയേ മരണകാരണമാകൂ. രാജവെമ്പാല, മൂർഖൻ, രണ്ടിനം അണലി, വെള്ളിക്കെട്ടൻ എന്നിവയാണവ. ഇതിൽ രാജവെമ്പാലയെ വനപ്രദേശത്തോടുചേർന്നാണ് കൂടുതലും കാണുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3kgfpdY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages