ന്യൂഡൽഹി: പാകിസ്താൻ അതിർത്തിക്ക് സമീപം നിയന്ത്രണരേഖയിൽ ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചു. അർധസൈനിക വിഭാഗമായ അസം റൈഫിൾസിൽനിന്നുള്ള മുപ്പതോളം വനിതാ സൈനികരെ വടക്കൻ കശ്മീരിലെ താങ്ക്ധർ സെക്ടറിലാണ് ഡെപ്യൂട്ടേഷനിൽ നിയോഗിച്ചിരിക്കുന്നത്. ക്യാപ്റ്റൻ ഗുർസിമ്രാൻ കൗറിനാണ് ഇവരുടെ നേതൃത്വം. നിയന്ത്രണരേഖയിലേക്കുള്ള ചെക്ക്പോസ്റ്റുകളിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, സ്ത്രീകളുടെ ശരീരപരിശോധന തുടങ്ങിയ ജോലികളും ഇവരുടെ ഉത്തരവാദിത്വമാണ്. 13 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യൻ കരസേനയിൽ ഓഫീസറായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്. കഴിഞ്ഞവർഷമാണ് മിലിട്ടറി പോലീസ് വിഭാഗത്തിൽ സാധാരണ സൈനികരായി (ജവാൻ) സ്ത്രീകളെ തിരഞ്ഞെടുത്തത്. അമ്പതോളം വരുന്ന ഇവർ ഇപ്പോൾ പരിശീലനത്തിലാണ്. അതേസമയം, കരസേനയുടെ ഇൻഫൻട്രി, ആർട്ടിലറി, മെക്കാനൈസ്ഡ് ഇൻഫൻട്രി തുടങ്ങിയ സായുധവിഭാഗങ്ങളിൽ വനിതകളെ നിയമിക്കാറില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3fv7qWD
via
IFTTT
No comments:
Post a Comment