തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വിലയിരുത്തല്‍. ഇടുക്കിയില്‍ കനത്തെ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി. നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ കാലവര്‍ഷം ശക്തമാകാന്‍ കാരണം. ഞായറാഴ്ച വരെ മഴ തുടരും.
എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മലപ്പുറത്ത് റെഡ് അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വയനാട് ജില്ലയെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി കേന്ദ്രജലക്കമ്മീഷന്‍ മുന്നറിയിപ്പ് പുറത്തിറക്കി.
മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റും വീശിയടിക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കേരളാതീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. മീന്‍പിടുത്തക്കാര്‍ യാതൊരുകാരണവശാലും കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം, ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
from mangalam.com https://ift.tt/33E0tQT
via IFTTT
No comments:
Post a Comment