കൊച്ചി: സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരുകോടി രൂപ, സംസ്ഥാനസര്‍ക്കാരിന്റെ ''െലെഫ്മിഷന്‍'' സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കിയതിന്റെ കമ്മീഷന്‍. െലെഫ്മിഷന്റെ ഭാഗമായി വീടുകള്‍ പണിതുനല്‍കാന്‍ യുണിടെക് എന്ന സ്വകാര്യ നിര്‍മാണക്കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ കമ്മീഷന്‍ തുകയാണിതെന്നു തെളിയിക്കുന്ന രേഖകള്‍ സ്വപ്‌ന എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി.
ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ''എമിറേറ്റ്‌സ് റെഡ് ക്രസന്റ്'' (ഇ.ആര്‍.സി) കേരളത്തിന് ഒരുകോടി ദിര്‍ഹം സഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയപുനര്‍നിര്‍മാണത്തിനായുള്ള ഈ സഹായം ലഭ്യമാക്കാന്‍ സ്വപ്‌നയാണ് ഇടനിലക്കാരിയായത്. സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന് യു.എ.ഇ. കോണ്‍സുലേറ്റിനായിരുന്നു ഏകോപനച്ചുമതല. യു.എ.ഇയില്‍നിന്നുള്ള ധനസഹായമുപയോഗിച്ച് വീടുകള്‍ നിര്‍മിക്കാനുള്ള കരാറാണ് സ്വപ്‌ന ഇടപെട്ട് യൂണിടെക്കിനു നല്‍കിയത്.
അതിന്റെ പേരില്‍ പാരിതോഷികമായി ലഭിച്ച ഒരുകോടി രൂപ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ അറിവോടെ െകെപ്പറ്റിയെന്നാണു സ്വപ്‌ന കോടതിയില്‍ ബോധിപ്പിച്ചത്. സ്വന്തമായി വീടില്ലാത്ത തനിക്ക് കോണ്‍സല്‍ ജനറല്‍ തുക നല്‍കുകയായിരുന്നെന്നും അത്തരം കമ്മീഷന്‍ ഇടപാടുകള്‍ അനുവദനീയമാണെന്നും സ്വപ്‌ന അവകാശപ്പെടുന്നു. െലെഫ്മിഷന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു.
പദ്ധതിക്കുള്ള സഹായം സംബന്ധിച്ച് കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് ധാരണാപത്രം ഒപ്പിട്ട ചടങ്ങില്‍ യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബി, അന്നത്തെ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, പ്രവാസി വ്യവസായപ്രമുഖന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. സ്വപ്‌നയാണു പരിപാടികള്‍ക്കു മേല്‍നോട്ടം വഹിച്ചത്. ധാരണാപത്രം ഒപ്പിടുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് സന്ദര്‍ശിച്ച് യു.എ.ഇ. ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപയ്ക്കു പുറമേ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചതാണെന്നു സ്വപ്‌ന കോടതിയില്‍ ബോധിപ്പിച്ചു.
കോണ്‍സല്‍ ജനറലിനെ സ്വാധീനിച്ച്, രണ്ട് ഏജന്‍സികള്‍ക്ക് എംബസി അറ്റസ്‌റ്റേഷനുള്ള അംഗീകാരം അനുവദിച്ചതിനു ലഭിച്ച തുകയാണിത്. എന്‍.ഐ.എ. പിടിച്ചെടുത്ത 120 പവന്‍ സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണ്. ഇതു സ്വര്‍ണക്കട്ടികളല്ല. 70 വളയും 12 നെക്‌ലേസും ഉള്‍പ്പെടെ എല്ലാം ആഭരണരൂപത്തിലാണ്.
from mangalam.com https://ift.tt/2DrQ5B6
via IFTTT
No comments:
Post a Comment