കായംകുളം : നടുറോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു. കായംകുളം എം.എസ്.എം. സ്കൂളിന് സമീപം വൈദ്യൻവീട്ടിൽ സിയാദാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ അഗ്നിരക്ഷാനിലയത്തിന് സമീപം റോഡിലായിരുന്നു സംഭവം. കുത്തേറ്റുവീണ ഇയാളെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ക്വട്ടേഷൻ സംഘം നേതാവ് വെറ്റ മുജീബിനെ പോലീസ് തിരയുന്നു. കൊലപാതകകാരണം അറിവായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3iWl73k
via
IFTTT
No comments:
Post a Comment