ഐ.എസ്. ബന്ധം; യുവഡോക്ടർ ബെംഗളൂരുവിൽ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 18, 2020

ഐ.എസ്. ബന്ധം; യുവഡോക്ടർ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സംഘടനയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ബെംഗളൂരുവിലെ യുവഡോക്ടറെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. എം.എസ്. രാമയ്യ മെഡിക്കൽ കോളേജിലെ നേത്രരോഗവിഭാഗത്തിലെ ഡോക്ടറും ബസവനഗുഡി സ്വദേശിയുമായ അബ്ദുൽ റഹ്മാനെ (28)യാണ് അറസ്റ്റുചെയ്തത്. അക്രമത്തിനിടെ പരിക്കേൽക്കുന്ന ഐ.എസ്. ഭീകരർക്ക് ചികിത്സ ലഭിക്കുന്നതിനും ആയുധങ്ങൾ ലഭ്യമാക്കുന്നതിനും മൊബൈൽ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അബ്ദുൽ റഹ്മാനെന്ന് എൻ.ഐ.എ. പറഞ്ഞു. ഐ.എസിന് കീഴിൽ പ്രവർത്തിക്കുന്ന നിരോധിത സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച കശ്മീരി ദമ്പതിമാർ കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽ അറസ്റ്റിലായിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിലാണ് യുവഡോക്ടറെ പിടികൂടിയത്. ഐ.എസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന അബ്ദുള്ള ബസിത്തുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നതായി ചോദ്യം ചെയ്തതിൽനിന്ന് വ്യക്തമായി. ഐ.എസ്. പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നെന്നും ആക്രമണത്തിൽ പരിക്കേൽക്കുന്ന തീവ്രവാദികൾക്ക് മെഡിക്കൽ സഹായമെത്തിക്കുന്നതിന് സഹായിച്ചതായും അബ്ദുൽ റഹ്മാൻ എൻ.ഐ.എ.ക്ക് മൊഴി നൽകി. 2014-ൽ സിറിയയിലെ ഐ.എസിന്റെ മെഡിക്കൽ ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു. പത്തുദിവസം ക്യാമ്പിൽ താമസിച്ചതിനുശേഷമാണ് അബ്ദുൽ റഹ്മാൻ ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. അബ്ദുൽ റഹ്മാനെ കൂടാതെ പുണെ സ്വദേശികളായ സാദിയ അൻവർ ഷെയ്ഖ്, നബീൽ സിദ്ധീഖ് എന്നിവരെയും അറസ്റ്റുചെയ്തതായി എൻ.ഐ.എ. വക്താവ് സോണിയ അഗർവാൾ പറഞ്ഞു. അബ്ദുൽ റഹ്മാൻ താമസിച്ച ബെംഗളൂരുവിലെ വീട് അടക്കം മൂന്ന് സ്ഥലങ്ങളിൽ കർണാടക പോലീസിന്റെ സഹായത്തോടെ എൻ.ഐ.എ. റെയ്ഡ് നടത്തി. മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ഡിജിറ്റൽ രേഖകൾ എന്നിവ പിടിച്ചെടുത്തു. അബ്ദുൽ റഹ്മാനെ ഡൽഹി എൻ.ഐ.എ. കോടതിയിൽ ഹാജരാക്കുമെന്നും കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അറിവില്ലെന്ന് മെഡി. കോളേജധികൃതർ അറസ്റ്റിലായ അബ്ദുൽ റഹ്മാന് തീവ്രവാദ ബന്ധമുള്ളതായി അറിവില്ലായിരുന്നെന്ന് എം.എസ്. രാമയ്യ മെഡിക്കൽ കോളേജധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗത്തിൽ പി.ജി. വിദ്യാർഥിയായിരുന്നു. 2014-ൽ ബെംഗളൂരു മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ്. പൂർത്തിയാക്കിയത്. സർക്കാർ ക്വാട്ടയിൽ 2017-ലാണ് എം.എസ്. രാമയ്യ മെഡിക്കൽ കോളേജിൽ പി.ജി.ക്ക് ചേരുന്നത്. കഴിഞ്ഞ ജൂലായിലാണ് കോഴ്സ് പൂർത്തിയാക്കിയതെന്നും മെഡിക്കൽ കോളേജ് വിശദീകരിച്ചു. Content Highlights:ISIS connection; doctor arrested in Bangalore


from mathrubhumi.latestnews.rssfeed https://ift.tt/2Q73Asw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages