പെട്ടിമുടി ദുരന്തത്തിന് ശേഷം തന്റെ കളിക്കൂട്ടുകാരിയായ ധനുഷ്‌കയെ കാത്തിരുന്ന കുവിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ഏവരെയും സങ്കടത്തിലാക്കിയ ദൃശ്യമായിരുന്നു അത്. ഒടുവില്‍ കുഞ്ഞ് ധനുഷ്‌കയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയതും കുവി തന്നെയായിരുന്നു. ഇപ്പോള്‍ കേരള പോലീസിന്റെ ഭാഗമാണ് കുവി. കുവിയെ കുറിച്ച് ഡോ. പ്രസാദ് പങ്കുവെച്ച കുറിപ്പാണ് ഏവരെയും ഈറനണിയിക്കുന്നത്.
കുറിപ്പ് ഇങ്ങനെ;
കുവി എന്ന വളർത്തു നായ, സങ്കടത്തോടെയല്ലാതെ കുവിയെ നമുക്കു ഓര്‍ക്കാന്‍ പറ്റില്ല. കുവിയെ പറ്റി ഇതിവിടെ എഴുതാതിരിക്കാന്‍ പറ്റില്ല. പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ തന്റെ ഉറ്റ കളിക്കൂട്ടുകാരി രണ്ടുവയസ്സുകാരി ധനുഷ്‌കയെ തിരഞ്ഞു കുവി നടന്നത് 8 ദിവസമാണ്. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള അഭേദ്യമായ സ്‌നേഹബന്ധത്തിന്റെ ഈ സംഭവം കണ്ണുനനയാതെ നമുക്ക് വായിക്കാനാവില്ല അത്രയും വൈകാരികമായ അന്തഃസംഘര്ഷവും കൊണ്ടാണ് കുവി തന്റെ കുഞ്ഞു കൂട്ടുകാരിയെ തിരഞ്ഞു ദുരന്തഭൂമിയില്‍ 8ദിവസം കണ്ണീരുമായി അലഞ്ഞത്. അവസാനം 8നാള്‍ ഉച്ചക്ക് 11മണിയോടുകൂടി കുവി തന്റെ കുഞ്ഞു കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കുത്തൊഴുക്കിലെ മരത്തടിയില്‍ തടഞ്ഞിരിക്കുന്നതു കണ്ടു ചങ്കുപൊട്ടിക്കരഞ്ഞുകൊണ്ടാണ് രക്ഷാപ്രവര്‍ത്തകരെ വിളിച്ചറിയിച്ചത്.... പിന്നീടവള്‍ ജലപാനം പോലും കഴിക്കാതെ അവിടുന്ന് കുറച്ച് മാറി ഒരു ലയത്തിന്റ അവിടെ ക്ഷീണിച്ചു കരഞ്ഞുകലങ്ങിയ കണ്ണുമായി ദുഖത്താല്‍ മരവിച്ചമനസ്സുമായി കിടക്കുകയായിരുന്നു. അപ്പോഴാണ് അവളെതിരഞ്ഞു ജില്ലാ K9 ഡോഗ് സ്‌ക്വാഡിലെ ട്രെയ്‌നറും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ വരുന്നതും ഭക്ഷണമുപേക്ഷിച്ചു ക്ഷീണിച്ചു കരഞ്ഞു കലങ്ങിയ കണ്ണുമായി കിടക്കുന്ന അവളെ വാരിയെടുത്ത് കൊണ്ട് ശിശ്രുഷിച്ചു ഭക്ഷണം കൊടുത്തെങ്കിലും ആദ്യമൊക്കെ കുവി അത് നിഷേധിച്ചു പിന്നീട് അജിത് മാധവന്‍ സാറിന്റെ സ്‌നേഹത്തിനു മുന്‍പില്‍ അവള്‍ ഭക്ഷണം കഴിച്ചുതുടങ്ങി... തന്റെ പുതിയ യജമാനനുമായി സൗഹൃദത്തിലാവുകയും പിന്നീട് സംസ്ഥാന പോലീസിന്റെ K 9 ഡോഗ് സ്‌ക്വാഡിലേക്കു കുവിയെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. കുവി എന്നവളര്‍ത്തു നായയുടെ സ്‌നേഹം കണ്ടു ഇന്ന് കേരളക്കരയാകെ കുവിയുടെ ആരാധകരായിരിക്കുകയാണ്. മനുഷ്യനും വളര്‍ത്തു നായയും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ ഒരു സംഭവം കൂടി... ഓര്‍ക്കുക വളര്‍ത്തുമൃഗങ്ങള്‍ക്കും മനസ്സും, ഹൃദയവും, വികാരങ്ങളും മനുഷ്യനേക്കാള്‍ കൂടുതലുണ്ട് അവര്‍ക്കു സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. കുഞ്ഞു ധനുവിന് കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കുന്നു ഒപ്പം അവളുടെ കുവിക്കു ഒരായിരം സ്‌നേഹപ്പൂക്കള്‍... കുവിയുടെ പുതിയ ദൗത്യം മഹത്വമുള്ളതായി തീരട്ടെ...Big salute to you KUVI @K9 squad....and Big salute to officer Ajith Madhavan for his special effort to protect KUVI..
from mangalam.com https://ift.tt/3laP8y8
via IFTTT
No comments:
Post a Comment