തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരെല്ലാം ക്വാറന്റൈനീല്‍ പോകേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വരുന്ന ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനീല്‍ പോയാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ മതിയാകുമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ ലോ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ അനാവശ്യ യാത്രകളും, വിവാഹം, പൊതുപരിപാടികള്‍ ബന്ധഒവീട് സന്ദര്‍ശനം തുടങ്ങിയവ ഒഴിവാക്കുകയും മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണം.
പിപിഇ കിറ്റ് ധരിക്കാതെ രോഗിയെ പരിചരിച്ചവര്‍ക്കും 14 ദിവസം ക്വാറന്റൈന്‍ വേണം. ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുന്നവര്‍ ഏഴു ദിവസം സാമൂഹിക അകലം പാലിക്കുകയും യാത്രകള്‍ ഒഴിവാക്കുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
from mangalam.com https://ift.tt/3aOEyrH
via IFTTT
No comments:
Post a Comment