ന്യൂയോര്‍ക്ക് : 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന. കുട്ടികളും രോഗം പടരാന്‍ കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേ സമയം, അമേരിക്കയില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. വാക്‌സിന്‍ പരീക്ഷണം ഏജന്‍സി മനഃപ്പൂര്‍വം വൈകിപ്പിക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം.
റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണഘട്ടം പൂര്‍ത്തിയാക്കുന്നതിന് മനുഷ്യരില്‍ പ്രയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടു. ഇതുവരെ രണ്ടുകോടി മുപ്പത്തിമൂന്ന് ലക്ഷത്തി മുപ്പത്തി നാലായിരം കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
from mangalam.com https://ift.tt/3aLRbE6
via IFTTT
No comments:
Post a Comment