തിരുവനന്തപുരം: വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെതിരെ സര്‍ക്കാര്‍ നിലപാട് വീണ്ടും വ്യക്തമാക്കി. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിലെ അതൃപ്തി വീണ്ടും അറിയിച്ചേതാടൊപ്പം ആരേറ്റെടുത്താലും സംസ്ഥാനസര്‍ക്കാരിന്റെ സഹകരണമില്ലാതെ നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനത്തെ ആദ്യം തന്നെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
2005ല്‍ സംസ്ഥാനസര്‍ക്കാര്‍ 23.57 ഏക്കര്‍ ഏറ്റെടുത്ത് സൗജന്യമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. 18 ഏക്കര്‍ ഭൂമികൂടി ഏറ്റെടുത്തുനല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. ഭൂമിയുടെ വില എസ്.പി.വി.യില്‍ സംസ്ഥാനത്തിന്റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഏറ്റെടുത്തു നല്‍കിയത്.
മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനം നല്‍കിയ റോയല്‍ ഫ്‌ളയിങ് ക്ലബ്ബ് വക 258.06 ഏക്കര്‍ ഭൂമിയും വിമാനത്താവളത്തിന്റെ 636.57 ഏക്കര്‍ വിസ്തൃതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗം വിലയിരുത്തി. ഇതനുസരിച്ച് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു.
from mangalam.com https://ift.tt/3hfzYVS
via IFTTT
No comments:
Post a Comment