കൊച്ചി: വിയ്യൂര്‍ ജയിലില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ചടങ്ങ് ബഹിഷ്‌കരിച്ച് ഏതാനും ചില തടവുകാരുടെ പ്രതിഷേധം. ഇവര്‍ എന്‍ഐഎക്കെതിരെ മുദ്രാവാക്യം മുഴക്കിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തപ്പെട്ട 10 പ്രതികളുടെ നേതൃത്വത്തിലാണു ആഹ്വാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ദേശീയഗാനത്തിനിടെ ഇവര്‍ സെല്ലില്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.
സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ റിമാന്‍ഡ് ചെയ്യേണ്ടതു വിയ്യൂരിലാണ്. ഈ കേസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയതു സംബന്ധിച്ചും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിച്ചിരുന്നു.
സ്വപ്ന സുരേഷിനെ 2 ദിവസം എറണാകുളം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചപ്പോള്‍ ജില്ലയ്ക്കു പുറത്തുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അസമയത്ത് അവിടം സന്ദര്‍ശിച്ചതായി ആരോപണമുണ്ടായിരുന്നു. ഈ സംഭവങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികളോടു കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്.
from mangalam.com https://ift.tt/2Q99vNS
via IFTTT
No comments:
Post a Comment