ഐസ്വാൾ: ഗർഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എം.എൽ.എ. മിസോറം നിയമസഭയിൽ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇസഡ്.ആർ.ധിയാമസംഗയാണ് ഗുരുതരവസ്ഥയിലായിരുന്ന ഗർഭിണിക്ക് ശസ്ത്രക്രിയ നടത്തിയത്. ചാംഫായി ജില്ലയിലെ ഉൾഗ്രാമത്തിൽ താമസിക്കുന്ന സി.ലാൽമംഗായ്സാങി എന്ന 38കാരിക്കാണ് അടിയന്തര സാഹചര്യത്തിൽ എം.എൽ.എ. രക്ഷകനായത്. ലാൽമംഗായ്സാങിയുടെ രണ്ടാമത്തെ കുഞ്ഞാണിത്. മേഖലയിൽ അടുത്തിടെയുണ്ടായ ഭൂകമ്പം, കൊറോണ സാഹചര്യം എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മ്യാൻമർ അതിർത്തിക്കു സമീപത്തെ വടക്കൻ ചാംഫായിൽ ധിയാമസംഗ എത്തിയത്. അപ്പോഴാണ് അമിത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഗർഭിണിയുടെ കാര്യം ഇദ്ദേഹം അറിഞ്ഞത്. ചാംഫായി ആശുപത്രിയിലെ ഡോക്ടർ ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിലും ആയിരുന്നു. ഏകദേശം 200 കിലോമീറ്ററോളം അകലെയുള്ള ഐസ്വാളിലെ ആശുപത്രിയിലേക്ക് പോകാവുന്ന നിലയിലായിരുന്നില്ല ലാൽമംഗായ്സാങി ഉണ്ടായിരുന്നത്. ലാൽമംഗായ്സാങിയുടെ അവസ്ഥ അറിഞ്ഞ ഉടൻ ചാഫായി ആശുപത്രിയിൽ എത്തിയ ധിയാമസംഗ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ്. ഇരുവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. ഒബ്സ്ട്രെിക്സ്- ഗൈനക്കോളജി വിദഗ്ധനായ ധിയാമസംഗ, നിയമസഭാംഗമായതിനു പിന്നാലെയാണ് മുഴുവൻ സമയ ഡോക്ടർ ജോലിയോട് വിട പറഞ്ഞത്. ഇതാദ്യമായല്ല, ഉൾപ്രദേശങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സഹായവുമായി ധിയാമസംഗ എത്തുന്നത്. ഇന്ത്യ-മ്യൻമർ അതിർത്തിയിലെ ക്യാമ്പിൽ കടുത്ത വയറുവേദനയെ തുടർന്ന് വലഞ്ഞ ജവാനും സഹായവുമായി ധിയമസംഗ എത്തിയിരുന്നു. അന്ന്, പുഴ കടന്ന് നിരവധി കിലോമീറ്റർ നടന്നാണ് ധിയമസംഗ സൈനിക ക്യാമ്പിലെത്തിയത്. മിസോ നാഷണൽ ഫ്രണ്ട് പ്രതിനിധിയായ ധിയാമസംഗ, 2018ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്. content highlights: mizoram mla helps woman deliver baby
from mathrubhumi.latestnews.rssfeed https://ift.tt/3fRewVL
via
IFTTT
No comments:
Post a Comment