വയനാട്: വയനാട്ടില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി (73)ആണ് മരിച്ചത്. ജൂലൈ 28നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. അര്‍ബുദരോഗിയായിരുന്നു ഇദ്ദേഹം.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫാത്തിമ ഇന്നലെ രാത്രി മരിച്ചിരുന്നു. ഇവര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.
കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരുന്ന കെ. കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണന്‍ മരിച്ചു. തിങ്കളാഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
from mangalam.com https://ift.tt/3kNmAKX
via IFTTT
No comments:
Post a Comment