ന്യൂഡല്‍ഹി : അന്തരീക്ഷത്തില്‍ ഈര്‍പ്പക്കാറ്റ് തുടരുന്നതിനാല്‍ 5 സംസ്ഥാനങ്ങളില്‍ മഴ ഉണ്ടാകാന്‍ സാധ്യത. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി).
ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചു. രാജസ്ഥാനില്‍ വെള്ളിയാഴ്ചയുണ്ടായ പെരുമഴയില്‍ മൂന്നു പേര്‍ മരിച്ചു.
ഗുജറാത്തിലും മഴയുണ്ടാകുമെന്നാണു പ്രവചനം. ഗുജറാത്തില്‍ മഴക്കെടുതിയെ തുടര്‍ന്ന് ഇരുന്നൂറിലധികം റോഡുകളും 12 സംസ്ഥാനപാതകളും അടച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളുടെ സഹായം വേണമെങ്കില്‍ നല്‍കാമെന്നും അറിയിച്ചു.
from mangalam.com https://ift.tt/2Y6pX5N
via IFTTT
No comments:
Post a Comment