ബെംഗളുരു കലാപത്തില്‍ അറസ്റ്റിലായ 24 കാരന്‍ മരിച്ചു: കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 15, 2020

ബെംഗളുരു കലാപത്തില്‍ അറസ്റ്റിലായ 24 കാരന്‍ മരിച്ചു: കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക

ബെംഗളുരു: ബെംഗളുരു കലാപത്തില്‍ അറസ്റ്റിലായ 24 കാരന്‍ മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കലാപത്തിനിടെ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ മരണപ്പെട്ടതെന്ന് ബെംഗളുരു പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് പറഞ്ഞു.

മറ്റ് മൂന്നു പേര്‍ ആഗസ്റ്റ് 11 ന് രാത്രിയിലെ പോലീസ് വെടിവെയ്പിലാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സയ്യിദ് നദീം ഓഗസ്റ്റ് 12 മുതല്‍ ജയിലിലായിരുന്നു. ഇന്നലെ രാത്രി നെഞ്ചു വേദനയെ തുടര്‍ന്നാണ് ബൗറിംഗ് ആശുപത്രിയിലെത്തിച്ചത്. കട്ടിയേറിയ ഏതോ വസ്തു അയാളുടെ അടിവയറ്റില്‍ കൊണ്ടിട്ടുണ്ടാകാമെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളുരു ദേവര ജീവനഹള്ളിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് സയ്യീദ് നദീം(24) അറസ്റ്റിലാവുകയും ജയിലില്‍ കഴിയുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ വെടിയേറ്റ പരിക്കുകളോടെയല്ല ഇയാള്‍ മരണപ്പെട്ടതന്ന് കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ആശങ്കയുയര്‍ത്തുന്നത്.



from mangalam.com https://ift.tt/312B3uJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages