അവിശ്വാസ പ്രമേയം: ജോസ് പക്ഷം വിട്ടുനില്‍ക്കും, രാജഗോപാല്‍ സത്യാഗ്രഹമിരിക്കും, പി.സി ജോര്‍ജ് ആര്‍ക്കൊപ്പം? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 23, 2020

അവിശ്വാസ പ്രമേയം: ജോസ് പക്ഷം വിട്ടുനില്‍ക്കും, രാജഗോപാല്‍ സത്യാഗ്രഹമിരിക്കും, പി.സി ജോര്‍ജ് ആര്‍ക്കൊപ്പം?

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ യു.ഡി.എഫ് കൊണ്ടുവരുന്ന ആദ്യ അവിശ്വാസ പ്രമേയത്തില്‍ ഏതാനും എം.എല്‍.എമാരുടെ നിലപാടാണ് പ്രസക്തം. യു.ഡി.എഫില്‍ നിന്ന് സസ്‌പെന്റു ചെയ്യപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ രണ്ടു പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുമെന്നാണ് ഇതുവരെ ലഭിക്കുന്ന സൂചന. ഏക ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ നിയമസഭയില്‍ ഇന്ന് മുഴുവന്‍ സത്യാഗ്രഹമിരിക്കും. അതേസമയം, അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്‌തേക്കും. കക്ഷിരഹിതനായ പി.സി ജോര്‍ജിന്റെ നിലപാട് ശ്രദ്ധേയമാണ്. അവിശ്വാസത്തെ പിന്തുണച്ച് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വോട്ട് ചെയ്യുമോ എന്ന വ്യക്തമല്ല.

ജോസ് പക്ഷത്തെ രണ്ടു പേരും വിട്ടുനില്‍ക്കുമെന്ന് എന്‍.ജയരാജ് എം.എല്‍.എ അറിയിച്ചു. വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണെന്നും ജയരാജ് പ്രതികരിച്ചു.

നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ 141 അംഗ നിയമസഭയില്‍ വോട്ടവകാശം 140 പേര്‍ക്കാണുള്ളത്. ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിക്ക് വോട്ടവകാശമില്ല. രണ്ട് അംഗങ്ങള്‍ മരണപ്പെട്ടതിനാല്‍ അംഗസംഖ്യ 138 ആയി ചുരുങ്ങി. ഇവര്‍ക്കു പുറമേ ജോസ് പക്ഷത്തെ രണ്ടു പേര്‍ വിട്ടുനില്‍ക്കുന്നതോടെ 136 ആകും. അനാരോഗ്യം മൂലം വി.എസ് അച്യുതാനന്ദനും സി.എഫ് തോമസും ഈ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ കെ.എം ഷാജിക്കും മറ്റൊരംഗത്തിനും വോട്ട് ചെയ്യാന്‍ കഴിയില്ല. ഇതോടെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 132 ആയി ചുരുങ്ങി.



from mangalam.com https://ift.tt/34pSF5B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages