ചവറ: ചാവറ മേനാമ്പള്ളിയില്‍ താമസിക്കുന്ന ശ്രീകുമാറിന് ജീവന്‍ തിരികെ കിട്ടിയത് എങ്ങനെയെന്ന് ഇപ്പോഴും മനസിലായിട്ടില്ല. ആ കഥപറുയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് അത്ഭുതമാണ്. മരണത്തിന്റെ രൂപത്തില്‍ പാഞ്ഞെത്തിയ വാനിന്റെ മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഭാഗ്യവാന്‍. ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെ ഈ ഭാഗ്യവാനെ തേടി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ മേനാമ്പള്ളി ചേമത്ത് തെക്കതില്‍ ശ്രീകുമാര്‍ എന്ന 52കാരനാണ് ഇത്തരത്തില്‍ ആയുസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടത്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് മധുരയില്‍ നിന്നും ഇവിടെ എത്തുകയായിരുന്നു. വിവാഹിതനായ അദ്ദേഹം കുടുംബവുമായി കഴിഞ്ഞ് വരികയാണ്. രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു കാര്‍ ചീറിപ്പാഞ്ഞ് എത്തിയതും അത്ഭുതകരമായി രക്ഷപ്പെട്ടതും.
വെള്ളിയാഴ്ച രാവിലെ ചവറ വിജയാ പാലസിനു മുന്നിലായിരുന്നു സംഭവം. പിന്നില്‍ നിന്ന് നിയന്ത്രണം വിട്ട് എത്തിയ വാന്‍ റോഡില്‍ നിന്നും മാറി ശ്രീകുമാറിന്റെ ഇടത് വശത്തുകൂടി ശരവേഗത്തില്‍ മുന്നോട്ട് പോയി. പോലീസിന്റെ നിരീക്ഷണ ക്യാമറയും തകര്‍ത്തു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് ശനിയാഴ്ച പുറത്തെത്തിയത്. താന്‍ ഈ സിസി ടിവി ദൃശ്യം ശനിയാഴ്ച വൈകുന്നേരമാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു.
''തൊട്ടു തൊട്ടില്ല മട്ടില്‍ പോയ വാന്‍ കണ്ട് പേടിച്ചു പിന്നോട്ട് ഓടി. ഏറെ നേരം പാതയോരത്ത് ഇരുന്ന ശേഷം സ്വബോധം വീണ്ടെടുത്ത് പണി സ്ഥലത്തെത്തിയെങ്കിലും ജോലി ചെയ്യാനായില്ല. കൈകളും കാലുകളും അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. സഹപ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് ആശ്വസിപ്പിച്ചു വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു..''. ഭാര്യ താരയും മക്കള്‍ അഖില്‍ കുമാറും അശ്വതിയും മരുമകള്‍ രേഷ്മയുമടങ്ങുന്ന കുടുംബത്തോടൊപ്പം ഇത്തവണ ഓണം ഗംഭീരമായി ആഘോഷിക്കാനുള്ള തീരുമാനത്തിലാണ് ശ്രീകുമാര്‍.
from mangalam.com https://ift.tt/3aS91oW
via IFTTT
No comments:
Post a Comment